പി സി.സികളിലെ തര്‍ക്കത്തില്‍ അതൃപ്തിയുമായി സോണിയ ഗാന്ധി

പാര്‍ട്ടിയെ പിളര്‍ത്തുമെന്നും ബി.ജെ.പിയിലേക്ക് പോകുമെന്നുമുള്ള സൂചനകളാണ് ഹരിയാന നേതാവായ ഭൂപീന്ദര്‍ ഹൂഡയും മധ്യപ്രദേശ് നേതാവായ ജോതിരാദിത്യ സിന്ധ്യും പ്രസ്താവനയിലൂടെ അനുദിനം നല്‍കുന്നത്.

0

ഡൽഹി :തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ കോൺഗ്രസ്സിൽ അധികാര തർക്കം രൂക്ഷമാകുകയാണ് ഹരിയാന, മധ്യപ്രദേശ് പി.സി.സികളിലെ തര്‍ക്കത്തില്‍ അതൃപ്തിയുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കും വിധത്തിലുള്ള പ്രസ്താവനയില്‍ നിന്നും ഭൂപീന്ദര്‍ സിങ് ഹൂഡയും ജോതിരാദിത്യ സിന്ധ്യയും പിന്‍മാറമെന്നാണ് ആവശ്യം. ഹൈക്കമാന്‍ഡില്‍ പരാതി ഉന്നയിച്ച് ചര്‍ച്ചയിലൂടെ പരിഹരിക്കുകയാണ് വേണ്ടതെന്ന് സോണിയ അറിയച്ചതായാണ് വിവരം.

പാര്‍ട്ടിയെ പിളര്‍ത്തുമെന്നും ബി.ജെ.പിയിലേക്ക് പോകുമെന്നുമുള്ള സൂചനകളാണ് ഹരിയാന നേതാവായ ഭൂപീന്ദര്‍ ഹൂഡയും മധ്യപ്രദേശ് നേതാവായ ജോതിരാദിത്യ സിന്ധ്യും പ്രസ്താവനയിലൂടെ അനുദിനം നല്‍കുന്നത്. പി.സി.സി അധ്യക്ഷ പദത്തിനായി ശാഠ്യം പിടിക്കുന്ന ഇരു നേതാക്കളും ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തകളഞ്ഞതില്‍ ബി.ജെ.പിയെ അനുകൂലിച്ച് എത്തുകയും ചെയ്തിരുന്നു. എ.ഐ.സി.സി നേതാക്കളെ മാറ്റി നിര്‍ത്തി റോത്തക്കില്‍ മഹാറാലി നടത്തി ശക്തി പ്രകടനം നടത്തുകയും കമ്മിറ്റിയെ വച്ച് പാര്‍ട്ടിയില്‍ തുടരണമോ എന്ന് പരിശോധിക്കുകയും ചെയ്തു ഹൂഡ.

സിന്ധ്യയെ അനുനയിപ്പിക്കാന്‍ പ്രിയങ്ക ഗാന്ധി ഇടപെട്ടെങ്കിലും ഫലം കണ്ടിട്ടില്ല.നിലപാട് നേരിട്ടറിയിക്കാന്‍ ഹൈക്കമാന്റ് സിന്ധ്യയോട് ആവശ്യപ്പെട്ടതായാണ് വിവരം. ഇരുവരുടെയും വിമത നീക്കത്തില്‍ സോണിയ ഗാന്ധി അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. അഭിപ്രായ ഭിന്നതകള്‍ കേള്‍ട്ട് ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്നാണ് സോണിയ ഗാന്ധിയുടെ നിലപാട്. ചര്‍ച്ചകളില്‍ രാഹുല്‍ ഗാന്ധിയും ഉണ്ടായേക്കും. ഹൂഡയെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനായും സിന്ധ്യയെ ദേശീയ വര്‍ക്കിങ് പ്രസിഡന്റാക്കിയും പ്രശ്നം പരിഹരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

You might also like

-