ഗാനവിവാദം നടപടിയില്ല പദയാത്ര പകരക്കാരെ ഏൽപ്പിച്ച് കെ സുരേന്ദ്രൻ ഡൽഹിയിലേക്ക്
'അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാന്‍ അണിനിരക്കൂ കൂട്ടരെ' എന്നാണ് വീഡിയോ ഗാനത്തിലെ വരികള്‍.പദയാത്ര പകരക്കാരെ ഏല്‍പ്പിച്ചാണ് തലസ്ഥാനത്തേക്ക് പോകുന്നത്. എറണാകുളത്ത് എം ടി രമേശും മലപ്പുറത്ത് അബ്ദുള്ളകുട്ടിയുമാണ് പദയാത്ര നയിക്കുക. പാര്‍ട്ടി അധ്യക്ഷനൊപ്പം സംഘടനാ സെക്രട്ടറി കെ സുഭാഷ്, മുന്‍ അധ്യക്ഷന്മാരായ പി കെ കൃഷ്ണദാസ്, വി മുരളീധരന്‍, കുമ്മനം രാജശേഖരന്‍ എന്നിവരുമുണ്ട്.
കോഴിക്കോട് | ഗാനവിവിധത്തിൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കാത്തസംഭവത്തിൽ വിയോചിപ്പ് അറിയിക്കാൻ ബി ജെ പി സംസ്ഥാന അദ്ദ്യക്ഷൻ കെ സുരേന്ദ്രൻ ഡൽഹിയിലേക്ക് .സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ക്കായാണ് പോകുന്നതെങ്കിലും പദയാത്രക്കിടെയുണ്ടായ ഗാന വിവാദത്തില്‍ ഐടി സെല്‍ കണ്‍വീനര്‍ക്കെതിരെ നടപടിയെടുക്കാത്തതിലെ അതൃപ്തി കേന്ദ്ര നേതൃത്വത്തെ അറിയിക്കും. പദയാത്രക്കിടെ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഗാനം പ്ലേ ആയതില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് പോലും വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ഐടി സെല്‍ കണ്‍വീനര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കെ സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ സമീപിച്ചത്. എന്നാല്‍ അതൊരു അബദ്ധമായിരുന്നുവെന്നും നടപടി ആവശ്യമില്ലെന്നുമായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. ‘അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാന്‍ അണിനിരക്കൂ കൂട്ടരെ’ എന്നാണ് വീഡിയോ ഗാനത്തിലെ വരികള്‍.പദയാത്ര പകരക്കാരെ ഏല്‍പ്പിച്ചാണ് തലസ്ഥാനത്തേക്ക് പോകുന്നത്. എറണാകുളത്ത് എം ടി രമേശും മലപ്പുറത്ത് അബ്ദുള്ളകുട്ടിയുമാണ് പദയാത്ര നയിക്കുക. പാര്‍ട്ടി അധ്യക്ഷനൊപ്പം സംഘടനാ സെക്രട്ടറി കെ സുഭാഷ്, മുന്‍ അധ്യക്ഷന്മാരായ പി കെ കൃഷ്ണദാസ്, വി മുരളീധരന്‍, കുമ്മനം രാജശേഖരന്‍ എന്നിവരുമുണ്ട്.
‘ബിജെപിയെക്കുറിച്ചോ മറ്റ് ആരെക്കുറിച്ചെങ്കിലും ആവട്ടെ. വാര്‍ത്തകള്‍ അച്ചടിക്കുന്നതിന് മുമ്പ് കേരളത്തിലെ മാധ്യമങ്ങള്‍ അന്വേഷിക്കണം. 2013ല്‍ യുപിഎ സര്‍ക്കാരിനെതിരെ തയ്യാറാക്കിയ ഗാനമാണ് കഴിഞ്ഞ ദിവസം പൊന്നാനിയില്‍ പ്ലേ ചെയ്തത്. അതൊരു അബദ്ധം സംഭവിച്ചതാണ്. ദിവസവും ഇത്തരം അബദ്ധങ്ങള്‍ പത്രങ്ങളില്‍ ആവര്‍ത്തിക്കുന്നു. ഒരു നടപടിയും ആവശ്യമില്ല.’ എന്നായിരുന്നു പ്രകാശ് ജാവദേക്കര്‍ അറിയിച്ചത്.