മദ്യ ലഹരിയിൽ മകൻ വൃദ്ധ മാതാവിനെ തല്ലിക്കൊന്നു
ലക്കേറ്റ ആഴത്തിലുള്ള ക്ഷതമാണ് മരണകാരണം. ശരീരമാസകലം മര്‍ദനമേറ്റതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്
തിരുവനന്തപുരം: അരുവിക്കരയില്‍ലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത് കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ഡിസംബര്‍ 24 അരുവിക്കര കാച്ചാണിയില്‍ സ്വദേശിനി നന്ദിനിയെ മകന്‍ ഷിബു കൊലപ്പടുത്തിയത്.
72 വയസുള്ള വൃദ്ധ മാതാവാണ് കൊലചെയ്യപ്പെട്ടത്. മകന്‍ 40 വയസുള്ള ഷിബുവാണ് അറസ്റ്റിലായത്. സ്ഥിരം മദ്യപാനിയായിരുന്നുഇയാള്‍ ക്രിസ്മസിന്‍റെ തലേദിവസം മദ്യപിച്ച് വീട്ടിലെത്തി ഇതു മാതാവ് ചോദ്യം ചെയ്തു. തുടര്‍ന്ന് പ്രകോപിതനായ ഇയാള്‍ മാതാവിനെ അതിക്രൂരമായി തല്ലികൊല്ലുകയായിരുന്നു .അമ്മായിയെ തല്ലികൊന്നിട്ട ശേഷം മദ്യലഹരിയിൽ ഇയാള്‍ വീടിന്‍റെ ടെറസിന് മുകളില്‍ കയറി ഉറങ്ങി. പിറ്റേദിവസം രാവിലെ ഉണർന്ന് മാതാവിനെ വിളിച്ചപ്പോഴാണ് ‘അമ്മ മരികച്ചതായി ഇയാൾ മനസ്സിലാക്കുന്നത് . അമ്മയെ ആരോ മർദിച്ചു കൊന്നതായി അറിയിച്ചു ഇയാള്‍ തന്നെയാണ് അരുവിക്കര പൊലീസ് സ്റ്റേഷനില്‍ പോയി പരാതി നല്‍കിയത്. എന്നാല്‍ പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാനാണ് കൊലചെയ്തത് പരാതിക്കാരൻ തന്നെയാണെന്ന് ബോധ്യമായത് .
ഇന്നാണ് പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയത് . ഇന്ന് രാവിലെയാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു തലക്കേറ്റ ആഴത്തിലുള്ള ക്ഷതമാണ് മരണകാരണം. ശരീരമാസകലം മര്‍ദനമേറ്റതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.