“ചില ഡോക്ടർമാർ തല്ലു കൊള്ളേണ്ടവരാണ് തല്ല് അവര് ചോദിച്ചു വാങ്ങുന്നതാണ് ” കെ ബി ഗണേഷ് കുമാർ

തന്‍റെ മണ്ഡലത്തിലെ വിധവയായ ഒരു സ്ത്രീയം ഡിസംബർ 17ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. എന്നാൽ അവരുടെ വയർ ഇതുവരെ സ്റ്റിച്ച് ചെയ്തിട്ടില്ല. ഇക്കാര്യം ആരോഗ്യമന്ത്രിയെ അറിയിച്ചു.മെഡിക്കൽകോളേജ് സൂപ്രണ്ട് പുനലൂർ താലൂക്ക് ആശുപത്രിയിൽ വിളിച്ച് ഉടൻ രോഗിയെ എത്തിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ആ രോഗിയെ അഡ്മിറ്റ് ചെയ്യാൻ സർജറി വിഭാഗം മേധാവി വിസമ്മതിച്ചു

0

തിരുവനന്തപുരം | രോഗികളും കൂട്ടിരിപ്പികാരും ഡോക്ടർമാരെ തല്ലുന്നതിനോട് യോജിപ്പില്ലെങ്കിലും ചില ഡോക്ടർമാർ തല്ലു കൊള്ളേണ്ടവരാണെന്ന് കെ ബി ഗണേഷ് കുമാർ എം.എൽ.എ. സ്വന്തം മണ്ഡലത്തിൽ ശസ്ത്രക്രിയയ്ക്ക് തുറന്ന വയർ കൂട്ടിയോജിപ്പിക്കാനാകാത്ത യുവതിയുടെ ദുരിതം വെളിപ്പെടുത്തിക്കൊണ്ടാണ് ഗണേഷ് കുമാർ ഇക്കാര്യം പറഞ്ഞത്. നിയമസഭയിൽ ധനവകുപ്പിന്‍റെ ഉപധനാഭ്യർഥന ചർച്ചയി. പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മണ്ഡലത്തിലെ ഒരു സ്ത്രീ ശസ്ത്രക്രിയയ്ക്ക് ശേഷം പഴുപ്പ് പുറത്തേക്ക് ഒഴുകുന്ന അവസ്ഥയിലാണ് ഉള്ളത്. ഇത്തരം ആളുകൾക്ക് തല്ല് കിട്ടുന്നതിൽ കുറ്റം പറയാൻ കഴിയില്ലെന്നും തല്ല് അവര് ചോദിച്ചു വാങ്ങുന്നതാണെന്നും എംഎല്‍എ പറഞ്ഞു.

തന്‍റെ മണ്ഡലത്തിലെ വിധവയായ ഒരു സ്ത്രീയം ഡിസംബർ 17ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. എന്നാൽ അവരുടെ വയർ ഇതുവരെ സ്റ്റിച്ച് ചെയ്തിട്ടില്ല. ഇക്കാര്യം ആരോഗ്യമന്ത്രിയെ അറിയിച്ചു.മെഡിക്കൽകോളേജ് സൂപ്രണ്ട് പുനലൂർ താലൂക്ക് ആശുപത്രിയിൽ വിളിച്ച് ഉടൻ രോഗിയെ എത്തിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ആ രോഗിയെ അഡ്മിറ്റ് ചെയ്യാൻ സർജറി വിഭാഗം മേധാവി വിസമ്മതിച്ചു. ശസ്ത്രക്രിയയ്ക്ക് മുമ്പായി ഈ രോഗിയിൽ നിന്ന് സർജറി മേധാവി 2000 രൂപ വാങ്ങിയതിന് തെളിവുണ്ട്. ഇത് വിജിലൻസിന് കൈമാറാൻ തയ്യാറാണെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു.

ആർ. സി ശ്രീകുമാർ എന്ന ഡോക്ടർക്കെതിരെയാണ് കെ ബി ഗണേഷ് കുമാർ നിയമസഭയിൽ ചികിത്സാരേഖകൾ ഉൾപ്പടെയുള്ള തെളിവുകൾവെച്ച് ആരോപണം ഉന്നയിച്ചത്. സൂപ്രണ്ട് പറഞ്ഞിട്ടും ശസ്ത്രക്രിയ ചെയ്യാൻ ഈ ഡോക്ടർ തയാറായില്ലെന്ന ഗുരുതര ആരോപണമാണ് എംഎല്‍എ ഉന്നയിച്ചിട്ടുള്ളത്. തന്‍റെ മണ്ഡലത്തിലെ ഒരു രോഗിയുടെ വയറ്റില്‍ കത്രിക മറന്നുവച്ച മുൻ സംഭവവും ഗണേഷ് കുമാര്‍ സഭയെ ഓര്‍മ്മിപ്പിച്ചു. ക്രിമിനൽ കുറ്റം ചെയ്തവരെ കണ്ടെത്തണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. അതേസമയം എം.എൽഎയുടെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയിൽ പ്രഖ്യാപിച്ചു.

ഗർഭാശയ മുഴ നീക്കം ചെയ്യാൻ നടത്തിയ ശസ്ത്രക്രിയയാണ് വാഴപ്പാറ ഷീജ മൻസിലിൽ കെ.ഷീബയെ (48) തീരാദുരിതത്തിലേക്ക് തള്ളിവിട്ടത്. ശസ്ത്രക്രിയയ്ക്കു ശേഷം ഇവരുടെ വയറു കൂട്ടി യോജിപ്പിക്കാനാകുന്നില്ല. ആദ്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലുമായി ഒരു വർഷത്തിനുള്ളിൽ 7 തവണയാണ് ഷീബയ്ക്ക് ശസ്ത്രക്രിയ നടത്തിയത്. വയർ തുറന്നിരിക്കുന്നതിനാൽ ഉള്ളിലെ അവയവങ്ങൾ വരെ കാണാൻ കഴിയുന്ന അവസ്ഥയാണുള്ളത്. അസഹനീയമായ വേദനയാണുള്ളതെന്നും ഇവർ പറയുന്നു. പ്രായമായ ഉമ്മയ്ക്കൊപ്പം കഴിയുന്ന ഷീബയെ പ്രദേശവാസികളാണ് സഹായിക്കുന്നത്.

You might also like

-