സോമനാഥ് ചാറ്റര്‍ജി വിടവാങ്ങി
പത്തുതവണ ലോകസഭാംഗമായിരുന്നു. ലോക്സഭാ സ്പീക്കറായ ആദ്യ കമ്മ്യൂണിസ്റ്റ് നേതാവാണ്.രാജ്യം കണ്ട മികച്ച പാര്‍ലമെന്‍റേറിയന്‍മാരില്‍ ഒരാളായിരുന്നു സോമനാഥ് ചാറ്റര്‍ജി
ഡൽഹി ലോക്‌സഭ മുന്‍സ്പീക്കറും സിപിഐ(എം)നേതാവുമായിരുന്ന സോമനാഥ്ചാറ്റര്‍ജി(89)നിര്യാതനായി.വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച മുതല്‍ അദ്ദേഹം വെന്റിലേറ്ററിലായിരുന്നു. ജൂണ്‍ അവസാനവാരം തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നു. 40 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം സ്ഥിതി മെച്ചപ്പെട്ടതിനെ തുര്‍ന്ന് വീട്ടിലേക്ക് മടങ്ങി. എന്നാല്‍ ചൊവ്വാഴ്ച വീണ്ടും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ഞായറാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്ന് ആരോഗ്യസ്ഥിതി വഷളായി.
പത്തുതവണ ലോകസഭാംഗമായിരുന്നു. ലോക്സഭാ സ്പീക്കറായ ആദ്യ കമ്മ്യൂണിസ്റ്റ് നേതാവാണ്.രാജ്യം കണ്ട മികച്ച പാര്‍ലമെന്‍റേറിയന്‍മാരില്‍ ഒരാളായിരുന്നു സോമനാഥ് ചാറ്റര്‍ജി.ദീര്‍ഘകാലം ലോകസഭയില്‍ സി പി െഎ എമ്മിനെനയിച്ച അദ്ദേഹം ലോകസഭാ സ്പീക്കറെന്ന നിലയിലും പ്രാഗല്‍ഭ്യംതെളിയിച്ചു.
2004 മുതല്‍ 2009 വരെ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഇദ്ദേഹം ലോക്സഭാ സ്പീക്കറായിരുന്നത്. 2008ല്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. ഇന്ത്യ-യുഎസ് ആണവ കറാറിനെച്ചൊല്ലി കേന്ദ്ര സര്‍ക്കാരിനോടുള്ള പിന്തുണ പിന്‍വലിക്കാന്‍ ഇടതുപാര്‍ട്ടികള്‍ തീരുമാനിച്ചപ്പോള്‍
ലോക്‌സഭാ സ്പീക്കര്‍ സ്ഥാനം ഒഴിയാത്തതിനാലാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്