അതിർത്തിയിൽ പാക് ഷെൽ ആക്രമണം സൈനികന് വീരമൃത്യു നാല് കുട്ടികളടക്കം 13 മരിച്ചു ,57 പേര്‍ക്ക് പരിക്ക്
57 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ഹരിയാനയിലെ പല്‍വാള്‍ സ്വദേശിയാണ് കൊല്ലപ്പെട്ട ദിനേശ് കുമാര്‍. ഷെല്ലാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സൈനികനെ ഉടന്‍ തന്നെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.
ഡല്‍ഹി |പൂഞ്ചിലെ പാക് ഷെല്ലാക്രമണത്തില്‍ സൈനികന് വീരമൃത്യു. ലാന്‍സ് നായിക് ദിനേശ് കുമാറാണ് വീരമൃത്യ വരിച്ചത്. പൂഞ്ചിലെ ആക്രമണത്തില്‍ നാല് കുട്ടികളടക്കം 13 പേരാണ് ആകെ കൊല്ലപ്പെട്ടത്. 57 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ഹരിയാനയിലെ പല്‍വാള്‍ സ്വദേശിയാണ് കൊല്ലപ്പെട്ട ദിനേശ് കുമാര്‍. ഷെല്ലാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സൈനികനെ ഉടന്‍ തന്നെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. മൃതദേഹം നാളെ പല്‍വാളിലെ ജന്മനാട്ടിലേക്ക് കൊണ്ടുപോകും.പാകിസ്താന്റെ ഷെല്ലാക്രമണത്തില്‍ വീടുകളും വാഹനങ്ങളും കെട്ടിടങ്ങളുമടക്കം നശിക്കപ്പെട്ടു. പൂഞ്ചിലും ജമ്മു മേഖലയിലെ രജൗരിയിലും വടക്കന്‍ കശ്മീരിലെ ബാരാമുള്ള, കുപ് വാര എന്നിവിടങ്ങളിലുമുള്ള നിവാസികള്‍ അക്രമണത്തിന് പിന്നാലെ പലായനം ചെയ്തു. ചിലര്‍ ഭൂഗര്‍ഭ ബങ്കറുകളില്‍ അഭയം തേടിയിട്ടുണ്ട്.
പൂഞ്ചിൽ അതിർത്തി പ്രദേശത്തെ മലമുകളിൽ നിലയുറപ്പിച്ച പാക് സൈനികർ നിരപരാധികളായ കശ്‌മീരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വീടുകളടക്കം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. ഇന്ത്യൻ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ മൂന്ന് പാക് സൈനികർ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിൽ കൺട്രോൾ റൂമുകൾ തുറന്നു. 10 ജില്ലകളിൽ ആണ് കൺട്രോൾ റൂമുകൾ തുറന്നത്. ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാനിലെ ഭവല്‍ പൂര്‍, മുറിട്കേ, സിലാല്‍കോട്ട്, കോട്ലി, ഭിംബീര്‍, ടെഹ്റകലാന്‍, മുസഫറബാദ് എന്നിവടങ്ങളിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങൾ ഇന്ത്യ തകർത്തു. ജെയ്ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസറിന്‍റെ കുടുംബത്തിലെ 14 പേരടക്കം 32 പേർ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനോട് തൊട്ടടുത്തുള്ളതും വ്യോമാക്രണത്തിന് സാധ്യതയുള്ളതുമായ രാജ്യത്തെ 10 വിമാനത്താവങ്ങള്‍ ഇന്ത്യ അടച്ചു. ഇന്ത്യ ഒരു സൈനിക കേന്ദ്രത്തെ പോലും ആക്രമിച്ചിട്ടില്ലെന്നും തകര്‍ത്തത് പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. പാകിസ്ഥാൻ പ്രത്യാക്രമണത്തിന് മുതിർന്നാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് വാർത്താ സമ്മേളനത്തിൽ കേണൽ സോഫിയ ഖുറേഷിയും വിങ് കമ്മാൻഡർ വ്യോമിക സിങും വാർത്താ സമ്മേളനത്തിൽ പാകിസ്ഥാന് മുന്നറിയിപ്പ് നൽകി. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാനിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു.