സോളാർ ലൈംഗികപീഡനം സോളാർ; 6 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കൂടി കേസെടുക്കും

എ.പി അനില്‍കുമാര്‍, ഹൈബി ഈഡന്‍, ആര്യാടന്‍ മുഹമ്മദ്, അനില്‍കുമാറിന്റെ പി.എ നസറുള്ള, കേസില്‍ ഇടപെട്ട ബെന്നി ബഹ്നാന്‍, തമ്പാനൂര്‍ രവി എന്നിവര്‍ക്കെതിരെയാണ് പുതുതായി കേസെടുക്കുന്നത്.

0

തിരുവനന്തപുരം: സോളാര്‍ വിവാദം കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വീണ്ടും പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ് . യുവതി നൽകിയ പരാതിയില്‍ ഇനിയും ആറ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കും. ആദ്യഘട്ടത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.സി വേണുഗോപാല്‍ എം.പി എന്നിവര്‍ക്കെതിരെ ശനിയാഴ്ച പൊലീസ് കേസെടുത്തിരുന്നു

എ.പി അനില്‍കുമാര്‍, ഹൈബി ഈഡന്‍, ആര്യാടന്‍ മുഹമ്മദ്, അനില്‍കുമാറിന്റെ പി.എ നസറുള്ള, കേസില്‍ ഇടപെട്ട ബെന്നി ബഹ്നാന്‍, തമ്പാനൂര്‍ രവി എന്നിവര്‍ക്കെതിരെയാണ് പുതുതായി കേസെടുക്കുന്നത്. ഇവർക്കെതിരെ യുവതി വ്യത്യസ്ത പരാതി നല്‍കിയിട്ടുണ്ട്. എ.ഡി.ജി.പി അനില്‍കാന്തിനാണ് പരാതി നല്‍കിയത്.
പരാതിയില്‍ നേരത്തെ സര്‍ക്കാര്‍ കേസെടുക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഒന്നിലേരെ പേര്‍ക്കെതിരെ യുവതി ഒറ്റപരാതിയാണ് നൽകിയിരുന്നത് ഇങ്ങനെ കേസെടുക്കുന്നത് നിയമപരമായി നിലനില്‍ക്കില്ലെന്ന നിയമോപദേശമാണ് പൊലീസിന് ലഭിച്ചത്. ഇതേത്തുടര്‍ന്നാണ് ഓരോരുത്തര്‍ക്കുമെതിരെ പരാതിയുമായി യുവതി രംഗത്തെത്തിയത്.
പരാതി ലഭിച്ചതിനാലാണ് കേസെടുത്തതെന്ന് ഡി.ജി.പി ലോകനാഥാ ബഹ്‌റ പ്രതികരിച്ചു. നിയമം നിയമത്തിന്റെ വഴിക്കു പോകും. ഇതിനായി ക്രൈബ്രാഞ്ചില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയെന്നും ഡി.ജി.പി അറിയിച്ചു.

You might also like

-