സോളാർ പീഡന കേസ് സി ബി ഐ ക്ക് കൈമാറി സർക്കാർ വിജ്ഞാപനം
ഉമ്മൻചാണ്ടി, കെ സി വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ പി അനിൽകുമാർ, എ പി അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരായ പീഡനപ്പരാതികളെല്ലാമാണ് സിബിഐയ്ക്ക് വിട്ടിരിക്കുന്നത്
ഉമ്മൻ ചാണ്ടി , കെപി അനിൽകുമാർ , കെസി വേണുഗോപാൽ, അടൂർ പ്രകാശ് ,ഹൈബിഈഡൻ, എപി അബ്ദുല്ല കുട്ടി എന്നിവര്‍ക്കെതിരെയാണ് പരാതി
തിരുവനന്തപുരം: സോളാർ പീഡനക്കേസുകൾ സിബിഐയ്ക്ക് വിട്ട് സർക്കാർ വിജ്ഞാപനം പുറത്തിറക്കി സോളാർ തട്ടിപ്പു കേസിലെ പരാതിക്കാരി നൽകിയ ബലാത്സംഗപരാതികളിലെ അന്വേഷണമാണ് സിബിഐയ്ക്ക് വിട്ടിരിക്കുന്നത്. കോൺഗ്രസിലെ ഏറ്റവും ഉന്നത നേതാക്കൾക്കെതിരെയും ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനെതിരെയുമുള്ള ഏറ്റവും നിർണായകമായ കേസാണ് ഇപ്പോൾ സിബിഐയ്ക്ക് കൈമാറിയിരിക്കുന്നത്. ഉമ്മൻചാണ്ടി, കെ സി വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ പി അനിൽകുമാർ, എ പി അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരായ പീഡനപ്പരാതികളെല്ലാമാണ് സിബിഐയ്ക്ക് വിട്ടിരിക്കുന്നത്. പരാതിക്കാരി മുഖ്യമന്ത്രിക്ക് നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാനസർക്കാരിന്റെ നടപടി .
“പരാതി വ്യക്തിപരമാണെന്നും ഇത് രാഷ്ട്രീയപ്പേരിതമല്ലെന്നും ഇരയായ പരാതിക്കാരി പറയുന്നു. തനിക്ക് നീതി വേണമെന്നും ഇതില്‍ രാഷ്ട്രീയമല്ലെന്നും” പരാതിക്കാരി പറഞ്ഞുപോലീസ് ഈ കേസ് അന്വേഷിച്ചാല്‍ നീതി ലഭിക്കില്ലെന്നും അതിനാലാണ് കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടതെന്നും പരാതിക്കാരി പറയുന്നു.മരിക്കുന്നതിന് മുമ്പ് തനിക്ക് നീതി ലഭിക്കണെന്നും ഈ സര്‍ക്കാരില്‍ തനിക്ക് പ്രതീക്ഷയുള്ളതുകൊണ്ടാണ് കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടതെന്നും പരാതിക്കാരി പറയുന്നു.
കഴിഞ്ഞ നാല് വർഷമായി സോളാർ തട്ടിപ്പ് കേസും, പീഡനപ്പരാതികളിലെ അന്വേഷണവും ഇഴഞ്ഞു നീങ്ങുകയായിരുന്നു. നിർണായകമായ നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് സോളാർ പീഡനക്കേസുകൾ സിബിഐയ്ക്ക് വിടുന്നതെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം ഇറക്കി. വലിയ രാഷ്ട്രീയ കോളിളക്കം ഉണ്ടാക്കാൻ സാധ്യതയുള്ള നീക്കം. ഇത് പ്രതിപക്ഷം വലിയ ആയുധമാക്കുമെന്ന കാര്യത്തിൽ സംശയമില്ല. ബിജെപിയും ഇത് ആരോപണങ്ങൾക്ക് കുന്തമുനയാക്കും. സർക്കാർ എന്നാൽ ഈ കേസ് മുൻനിർത്തി പ്രതിപക്ഷത്തിനെതിരെ ആക്രമണം കടുപ്പിക്കുമെന്നും ഉറപ്പാണ്. 2017ലാണ് സോളാര്‍ സംരംഭക കേസിനാസ്പദമായ പീഡന പരാതി നല്‍കിയത്. 2018 ഒക്ടോബറില്‍ പ്രതികള്‍ക്കെതിരെ കേസെടുത്തു. പൊലീസ് ഇവരുടെ മൊഴി പിന്നീട് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കേസിന്‍റെ അന്വേഷണ ഉദ്യോഗസ്ഥനായ കൊല്ലം എ.എസ്.പി ജോസി ചെറിയാനു മുന്നില്‍ നേരിട്ടെത്തി ഈ കേസിലും പരാതിക്കാരി മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ തെളിവെടുപ്പുകള്‍ പുരോഗമിക്കുന്നതിനിടെയാണ് കേസ് അപ്രതീക്ഷിതമായി സി.ബി.ഐക്ക് വിട്ടത്. അതേസമയം, കേസ് സി.ബി.ഐ ഏറ്റെടുക്കുമോ എന്നതില്‍ വ്യക്തതയില്ല.
സ്വർണക്കടത്ത് കേസിലും ഡോളർ കടത്ത് കേസിലും അടക്കം കേന്ദ്ര ഏജൻസികളെ ബിജെപി രാഷ്ട്രീയമായി സിപിഎമ്മിനെതിരെ ഉപയോഗിക്കുന്നെന്ന് ആരോപണമുള്ളപ്പോൾ അതെ കേന്ദ്ര ഏജൻസിക്ക് ബി ജെ പി നേതാവുകൂടി ഉൾപ്പെട്ട സോളാർ കേസ്സ് കൈമാറുന്നതോടെ ബി ജെപി യെയും കോൺഗ്രസിനെയും സി പി ഐ എം ഒരുപോലെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്