സോളാർ കേസിൽ ഇടപെട്ട് കേന്ദ്രം സരിത നായരുടെ മൊഴിയെടുത്തു
ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍ തുടങ്ങി അഞ്ചു നേതാക്കള്‍ പ്രതികളായ കേസിന്‍റെ വിശദാംശങ്ങളാണ് ചോദിച്ചത്.കേന്ദ്ര നീക്കത്തിന് പിന്നില്‍ കോൺഗ്രസ് നേതാക്കളെ തകർക്കലാണെന്നാണ് സൂചന
തിരുവനന്തപുരം : സംസ്ഥാനത്തു കോളിളക്കം സൃഷ്ടിച്ച സോളാർ കേസ്സിലിടപെട്ടു കേന്ദ്ര സർക്കാർ സോളകേസ്സുമായി ബന്ധപെട്ടു അഞ്ചു ഉന്നതരായ കോൺഗ്ര സ് നേതാക്കൾ പ്രതിയായ കേസ്സനാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് സ്വമേധ അന്വേഷിക്കുന്നത് കേന്ദ്ര ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കേസ് വിവരങ്ങള്‍ ആവശ്യമാണ് എന്ന് പറഞ്ഞാണ് സരിത എസ്. നായരെ കേന്ദ്ര ആഭ്യന്തര വകുപ്പു ഉദ്യോഗസ്ഥര്‍ സമീപിച്ചത്. അന്വേഷണ പുരോഗതി വിവരങ്ങള്‍ ശേഖരിച്ചതോടൊപ്പം 5 പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികളായ പീഡനകേസിന്റെ വിശദാംശങ്ങളും ചോദിച്ചറിഞ്ഞു.ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍ തുടങ്ങി അഞ്ചു നേതാക്കള്‍ പ്രതികളായ കേസിന്‍റെ വിശദാംശങ്ങളാണ് ചോദിച്ചത്.കേന്ദ്ര നീക്കത്തിന് പിന്നില്‍ കോൺഗ്രസ് നേതാക്കളെ തകർക്കലാണെന്നാണ് സൂചന
ചെന്നൈയിലും തിരുവനന്തപുരത്തും മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര വനിതാ കമ്മീഷനില്‍ നല്‍കിയ പരാതിയെക്കുറിച്ചും അന്വേഷിച്ചു. സംസ്ഥാനത്ത് എഫ്.ഐ.ആര്‍ ഇട്ട കേസുകളായതിനാല്‍ കേസുകള്‍ കേന്ദ്രത്തിന് ഏറ്റെടുക്കുന്നതിന് തടസങ്ങളുണ്ട്. എന്നാല്‍ കേന്ദ്ര വനിതാ കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ നടപടിയെടുക്കാന്‍ കേന്ദ്രം നിര്‍ദേശിക്കാനുള്ള സാഹചര്യം തള്ളിക്കളയാവില്ലെന്ന് നിയമവൃത്തങ്ങള്‍ പറയുന്നത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉള്‍പ്പടെ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെട്ട കേസായതിനാല്‍ കേന്ദ്ര ഏജന്‍സികളുടെ ഇടപെടലിനെ രാഷ്ട്രീയ നേതാക്കള്‍ സംശയത്തോടെയാണ് കാണുന്നത്.എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉൾപ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെട്ട കേസായതിനാല്‍ കേന്ദ്ര ഏജൻസിയുടെ ഇടപെടലിനെ രാഷ്ട്രീയ നേതാക്കള്‍ സംശയത്തോടെയാണ് കാണുന്നത്. നിലവിൽ സംസ്ഥാനത്ത് നടക്കുന്ന അന്വേഷണത്തിൽ സംതൃപ്തയാണെന്ന് സരിത പറഞ്ഞു