സംസ്ഥാനത്ത് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം ആരംഭിച്ചു

സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ കെ ശൈലജ വിളപ്പില്‍ സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ നടത്തി

0

സംസ്ഥാനത്ത് പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം ആരംഭിച്ചു. അഞ്ച് വയസില്‍ താഴെയുള്ള ഇരുപത്തിനാലരലക്ഷം കുട്ടികള്‍ക്കാണ് മരുന്ന് നല്‍കുന്നത്. സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ കെ ശൈലജ വിളപ്പില്‍ സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ നടത്തി. സംസ്ഥാനത്ത് 24,247 ബൂത്തുകളും മൊബൈല്‍ ബൂത്തുകളിലുമായാണ് തുള്ളിമരുന്ന് വിതരണം.
പള്‍സ് പോളിയോ വിമുക്തരാജ്യമായി ഇന്ത്യയെ 2014ല്‍ പ്രഖ്യാപിച്ചതാണ്. എന്നാല്‍ അയല്‍ രാജ്യങ്ങളില്‍ പോളിയോ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് പ്രതിരോധ മരുന്ന് നല്‍കുന്ന പ്രചാരണ പരിപാടി വീണ്ടും തുടങ്ങിയത്.നേരത്തെ രണ്ട് ദിവസങ്ങളിലായിരുന്നുവെങ്കിലും ഇത്തവണ ഒരു ദിവസം മാത്രമാണ് പ്രതിരോധമരുന്ന് നല്‍കുന്നത്.

You might also like

-