സോഫ്റ്റ് വെയരിലെ ന്യൂനത ?ഇരട്ട വോട്ടുകൾ എങ്ങനെ വന്നു
ഇരട്ടവോട്ടിന്റെ മറ്റൊരു കാരണം പുതിയ തിരിച്ചറിയല്‍ കാര്‍ഡിനായുള്ള അപേക്ഷകളുടെ അടിസ്ഥാനനത്തിൽ പരിശോധനകൾ ഇല്ലാതെ വോട്ടർ പട്ടികയിൽ പേരെ ചേർത്തതാകാം
തിരുവനന്തപുരം : വോട്ടര്‍പട്ടികയിലെ അപാകങ്ങള്‍ക്ക് കാരണം വോട്ടർ പട്ടികയില്‍ പേരുചേര്‍ക്കുന്നതിനുള്ള പോര്‍ട്ടലിലെ പിഴവാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത് . നിലവില്‍ വോട്ടര്‍ പട്ടികയിലുള്ളവര്‍ക്ക് വീണ്ടും അപേക്ഷിക്കാവുന്ന വിധമാണ് സോഫ്റ്റ് വേര്‍ ക്രമീകരിച്ചിട്ടുള്ളത് . ഈവര്‍ഷത്തെ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ത്തന്നെ ഇക്കാര്യം വെളിപ്പെട്ടതാണെങ്കിലും സോഫ്റ്റ് വെയരിലെ ന്യൂനത പരിഹരിക്കാൻ , ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. ഇതുമൂലം നിരവതിയിടങ്ങളിൽ ഇരട്ടവോട്ടുകൾ കടന്നു കൂടുകയായിരുന്നു .
കേരളത്തില്‍ സി.ഇ.ഒ. കേരള എന്ന വെബ് പോര്‍ട്ടലാണ് നേരത്തെ വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ ഉപയോഗിച്ചിരുന്നത്. പുതിയ അപേക്ഷകരുടെ റിലേഷന്‍ ഐ.ഡി. (പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ബന്ധുക്കളുടെ വോട്ടര്‍ കാര്‍ഡ് നമ്പര്‍) നല്‍കിയാലെ ഓണ്‍ലൈനായി അപേക്ഷിക്കാന്‍ കഴിയുമായിരുന്നുള്ളു. റിലേഷന്‍ ഐ.ഡി. നല്‍കുമ്പോള്‍ അതുമായി ബന്ധപ്പെട്ട എല്ലാ വോട്ടര്‍മാരുടെയും വിവരങ്ങള്‍ സ്‌ക്രീനില്‍ തെളിയും. ഇതോടെ അപേക്ഷകന്‍ നിലവില്‍ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുന്ന ആളാണോയെന്ന് തിരിച്ചറിയാനും കഴിയുമായിരുന്നു. എന്നാല്‍, അപേക്ഷ സമര്‍പ്പണം കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ നാഷണല്‍ വോട്ടേഴ്സ് സര്‍വീസ് പോര്‍ട്ടലിലേക്ക് (എന്‍.വി.എസ്.പി.) മാറ്റിയതോടെ റിലേഷന്‍ ഐ.ഡി. നിര്‍ബന്ധമല്ലാതായി.പോര്‍ട്ടലില്‍ റിലേഷന്‍ ഐ.ഡി. ആവശ്യപ്പെടുന്നുണ്ടെങ്കിലും നല്‍കിയില്ലെങ്കിലും അപേക്ഷ സമര്‍പ്പിക്കാം. 2017 മുതല്‍ എന്‍.വി.എസ്.പി. പോര്‍ട്ടല്‍ ഉപയോഗത്തിലുണ്ടെങ്കിലും കഴിഞ്ഞവര്‍ഷമാണ് വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും ഇതിലേക്കുമാറ്റിയത്.
ഇരട്ടവോട്ടിന്റെ മറ്റൊരു കാരണം പുതിയ തിരിച്ചറിയല്‍ കാര്‍ഡിനായുള്ള അപേക്ഷകളുടെ അടിസ്ഥാനനത്തിൽ പരിശോധനകൾ ഇല്ലാതെ വോട്ടർ പട്ടികയിൽ പേരെ ചേർത്തതാകാം . തിരിച്ചറിയല്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് പുതിയ കാര്‍ഡിന് അപേക്ഷിക്കാം. ആവശ്യമെങ്കില്‍ വോട്ടര്‍ കാര്‍ഡില്‍ പുതിയ ചിത്രവും ചേര്‍ക്കാം. എന്നാല്‍, ഇതിനായി ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ പുതുതായി പട്ടികയില്‍ ചേര്‍ക്കാനുള്ള വിവരങ്ങളായിരിക്കും പലപ്പോഴും നല്‍കുന്നത്. പ്രദേശത്തെ ബി.എല്‍.ഒ. ഈ വിവരങ്ങളനുസരിച്ച് വോട്ടെറെ നേരില്‍ കാണുമ്പോള്‍ തങ്ങള്‍ക്ക് നേരത്തെ തിരിച്ചറിയല്‍ കാര്‍ഡുണ്ടായിരുന്ന വിവരം പലരും മറച്ചുവക്കെും.ഇതോടെ അപേക്ഷകനെ പുതുതായി വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തും. നിലവിലുണ്ടായിരുന്ന പേരിനൊപ്പം പുതുതായുള്ള അപേക്ഷപ്രകാരവും പട്ടികയില്‍ ഇടം നേടും. ബി. എല്‍.ഒ.മാര്‍ പഴയ വോട്ടര്‍പട്ടിക പരിശോധിച്ച് ഇങ്ങനെയുള്ളവരുടെ അപേക്ഷകള്‍ റദ്ദാക്കിയാല്‍ ഇരട്ടവോട്ട് ഒഴിവാക്കപ്പെടും.