സമൂഹമാധ്യമങ്ങ ളേ നിയന്ത്രിക്കാനുള്ള നിയമം ജനുവരി പതിനഞ്ചോടെ

സാമൂഹിക മാധ്യമങ്ങളെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതികളിലുള്ള എല്ലാ കേസുകളും സുപ്രീംകോടതിയിലേക്ക് മാറ്റി ഒരുമിച്ചു വാദം കേൾക്കും .

0

ഡൽഹി : സമൂഹമാധ്യമങ്ങള്‍ വഴിയുള്ള വിദ്വേഷപരമായ പരാമര്‍ശം, വ്യാജ വാര്‍ത്ത, അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകള്‍, രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവക്ക് നിയന്ത്രണം കൊണ്ടുവരുന്നതിനാണു പുതിയ നിയമംകൊണ്ടുവരുന്ന കാര്യത്തിൽ . ജനുവരി 15നകം അന്തിമ തീരുമാനമെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാറിനെ ഉദ്ധരിച്ച് വാർത്ത ഏജൻസി റിപ്പോർട്ടുചെയ്തു . സമൂഹമാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്.സാമൂഹിക മാധ്യമങ്ങളെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതികളിലുള്ള എല്ലാ കേസുകളും സുപ്രീംകോടതിയിലേക്ക് മാറ്റി ഒരുമിച്ചു വാദം കേൾക്കും . കേസുകള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ഫേസ്ബുക്കിന്റെ ഹര്‍ജി അംഗീകരിച്ചാണ് വാദം കേള്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അടുത്തവര്‍ഷം ജനുവരിയില്‍ കേസില്‍ അന്തിമവാദം കേള്‍ക്കും.

അതേസമയം പൗരന്മാരുടെ സ്വകാര്യതയെ ബാധിക്കുന്ന വിധം ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍അറിയിച്ചു എന്നാൽ ഒരാളുടെ . സ്വകാര്യത മറ്റുള്ളവരുടെ അവകാശത്തിനു മേലുള്ള കടന്നുകയറ്റമാകരുത്, തീവ്രവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാവരുത്. ദേശസുരക്ഷയും രാജ്യതാത്പര്യവും ഉറപ്പുവരുത്തണമെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു

You might also like

-