സോഷ്യൽ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായ ബന്ധിപ്പിക്കണം;
32.5 കോടി ഫെയ്സ്ബുക്ക് അക്കൗണ്ടുകളും 3.5 കോടി ട്വിറ്റര്‍ അക്കൗണ്ടുകളുമാണ് രാജ്യത്തുള്ളത്. ഇതില്‍ പത്തു ശതമാനത്തോളെ വ്യാജമാണ്. ആധാറുമായി ബന്ധിപ്പിച്ചാല്‍ വ്യജ അക്കൗണ്ടുകള്‍ വേഗത്തില്‍ കണ്ടെത്താമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഡല്‍ഹി: ഫേസ്ബുക്ക് ട്വിറ്റെർ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയില്‍ പൊതുതാൽപര്യ ഹര്‍ജി. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് നിർദ്ദേശം നൽകണമെന്നതാണ് ഹര്‍ജിയിലെ ആവശ്യം. ഡൽഹിയിലെ ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായാണ് ഹര്‍ജി നല്‍കിയത്. 32.5 കോടി ഫെയ്സ്ബുക്ക് അക്കൗണ്ടുകളും 3.5 കോടി ട്വിറ്റര്‍ അക്കൗണ്ടുകളുമാണ് രാജ്യത്തുള്ളത്. ഇതില്‍ പത്തു ശതമാനത്തോളെ വ്യാജമാണ്. ആധാറുമായി ബന്ധിപ്പിച്ചാല്‍ വ്യജ അക്കൗണ്ടുകള്‍ വേഗത്തില്‍ കണ്ടെത്താമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ആധാറുമായി ബന്ധിപ്പിക്കുന്നതിലൂടെ വ്യാജവാര്‍ത്തകളും ഒരു പരിധിവരെ ഒഴിവാക്കാം. രാഷ്ട്രീയത്തിലേതുള്‍പ്പെടെയുള്ള പ്രമുഖരുടെ പേരില്‍ വ്യാജ അക്കൗണ്ടുകളുണ്ട്. അത്തരം അക്കൗണ്ടുകളില്‍ വരുന്ന വ്യാജ വാര്‍ത്തകള്‍ രാജ്യത്തിന്റെ ഐക്യത്തിനു തന്നെ വെല്ലുവളി ഉയര്‍ത്തുന്നതാണെന്നും ഹര്‍ജിയിൽ ചൂണ്ടിക്കാട്ടുന്നു.ഹർജിയിൽ കോടതി കേന്ദ്രസർക്കാരിന് നോട്ടീസ് അയക്കും