സോഷ്യല്‍ മീഡിയായില്‍ ട്രമ്പിന് ഭീക്ഷണി യുവാവ് അഴിക്കുള്ളിൽ
സോഷ്യല്‍ മീഡിയായില്‍ എന്തും പ്രചരിപ്പിക്കാം എന്ന് ചിന്തിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പാണ് ഈ വിധി.സോഷ്യല്‍ മീഡിയായില്‍ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം വിദഗ്ദമായ പരിശോധനകള്‍ നടത്തുന്നുണ്ടെന്നുള്ളത് വിസ്മരിക്കാനാവില്ല.
ഷ്രെവപോര്‍ട്ട് (ലൂസിയാന): സോഷ്യല്‍ മീഡിയായില്‍ ട്രമ്പിനെതിരെ ഭീഷിണി മുഴക്കിയ ഫ്രൈഡ് റിച്ച് ഇഷോലക്ക് (31) യു.എസ്. മജിസ്രേറ്റ് ഡിസ്ട്രിക്റ്റ് ജഡ്ജി ജാമ്യം നിഷേധിച്ചു.കഴിഞ്ഞ ആഴ്ചയില്‍ അറസ്റ്റിലായ പ്രതിയെ നവംബര്‍ 13 ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയും പാഴായിരുന്ന ജഡ്ജിയുടെ ഉത്തരവ്.
ഫെഡറല്‍ ചാര്‍ജ്ജ് ചെയ്യപ്പെട്ട പ്രതിക്ക് ബോണ്ട് സമര്‍പ്പിച്ച് ജാമ്യം നല്‍കണമേ എന്ന് പ്ിന്നീട് കോടതി തീരുമാനിക്കും.നവംബര്‍ 6 നായിരുന്നു ഫ്രൈഡിനെ പോലീസ് അറസ്റ്റ് ചെയ്തത്. കാഡൊ പാരിഷ് ഷെറിഫ് ഓഫിസാണ് സോഷ്യല്‍ മീഡിയായിലെ ഭീഷിണി കണ്ടെത്തിയത്.സോഷ്യല്‍ മീഡിയായില്‍ എന്തും പ്രചരിപ്പിക്കാം എന്ന് ചിന്തിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പാണ് ഈ വിധി.സോഷ്യല്‍ മീഡിയായില്‍ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം വിദഗ്ദമായ പരിശോധനകള്‍ നടത്തുന്നുണ്ടെന്നുള്ളത് വിസ്മരിക്കാനാവില്ല.
തനിക്ക് ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും മരുന്നുകള്‍ കഴിച്ചുകൊണ്ടിരിക്കുകയാണെന്നും കോടതിയില്‍ ബോധിപ്പിച്ചുവെങ്കിലും, യു.എസ്. മാര്‍ഷല്‍ പരിശോധിക്കുമെന്നായിരുന്നു ജഡ്ജിയുടെ മറുപടി.