സോഷ്യല്‍ മീഡിയയുടെ സ്വാധീനം വിഗ്രഹാരാധനയായി മാറരുത്: സജീവ് വര്‍ഗീസ്

സോഷ്യല്‍ മീഡിയായുടെയും അമിത സ്വാധീനം വിഗ്രഹാരാധന എന്ന നിലയിലേക്ക് മാറുന്നത് അപകടകരമാണെന്നും, അതു പല വിധ ദോഷങ്ങള്‍ക്കും കാരണമാകുമെന്നും ആല്‍ഫാ റ്റി.വി. ചെയര്‍മാനും, ദൈവശാസ്ത്ര പണ്ഡിതനുമായ സജീവ് വര്‍ഗീസ് പറഞ്ഞു.

0

മസ്കിറ്റ്(ഡാളസ്): ദൈനദിന ജീവിതത്തില്‍ മോഡേണ്‍ ടെക്്‌നോളജിയുടേയും, സോഷ്യല്‍ മീഡിയായുടെയും അമിത സ്വാധീനം വിഗ്രഹാരാധന എന്ന നിലയിലേക്ക് മാറുന്നത് അപകടകരമാണെന്നും, അതു പല വിധ ദോഷങ്ങള്‍ക്കും കാരണമാകുമെന്നും ആല്‍ഫാ റ്റി.വി. ചെയര്‍മാനും, ദൈവശാസ്ത്ര പണ്ഡിതനുമായ സജീവ് വര്‍ഗീസ് പറഞ്ഞു. സെപ്റ്റംബര്‍ 15 ഞായറാഴ്ച വൈകീട്ട് മസ്കിറ്റ് ചര്‍ച്ചില്‍ ഡാളസ് വൈ.എം.ഇ.എഫിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മീഡിയ ഫോക്കസ് 2019 ഡാളസ് പരിപാടിയില്‍ സോഷ്യല്‍ മീഡിയായും, മോഡേണ്‍ ടെക്‌നോളജിയും ദൈവ വചനാടിസ്ഥാനത്തില്‍ എങ്ങനെ പ്രയോജനപ്പെടുത്തണം എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗിക്കുകയായിരുന്നു സജീവ്. നിതിന് സക്കറിയ പ്രസംഗം ഭാഷാന്തരം ചെയ്തു.

വിരസത മാറ്റുന്നതിനും, അംഗീകാരത്തിനു വേണ്ടി ഒരിക്കല്‍ പോലും നേരിട്ട് കണ്ടില്ലാത്തവരുമായി മണിക്കൂറുകളോളം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നവര്‍ മൂന്ന് കാര്യങ്ങളില്‍ ശ്രദ്ധചെലുത്തണമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ആദ്യമായി നാം അംഗീകാരം ആഗ്രഹിക്കേണ്ടത് ദൈവത്തില്‍ നിന്നും പിന്നെ നാം ഉള്‍പ്പെട്ടു നില്‍ക്കുന്ന സഭകളില്‍ നിന്നും, മൂന്നാമതായി നാം ഉള്‍പ്പെടുന്ന കുടുംബങ്ങളില്‍ നിന്നുമാകണം. മോഡേണ്‍ ടെക്‌നോളജിയുടെ വളര്‍ച്ചക്കു മുമ്പു ദൈവം നമുക്കു നല്‍കിയുന്ന മീഡിയ, നമ്മുടെ നാവായിരുന്നു. ഇന്ന് മിക്കവാറുമതു നിശ്ശബ്ദമായിരിക്കുന്നു. സന്ദേശം അയയ്ക്കുന്നതിനു നാം ഇന്ന് സോഷ്യല്‍ മീഡിയായെയാണ് ആശ്രയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വേള്‍ഡ് വൈഡ് വെബിലൂടെ (www) ലോകം മുഴുവന്‍ ഒരു ചങ്ങലക്കുള്ളില്‍ ഒരുക്കിയിരിക്കുകയാണെന്നും സജീവ് പറഞ്ഞു,സോഷ്യല്‍ മീഡിയാ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ അതില്‍ ചില നിയന്ത്രണങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ജേക്കബ്, തോമസ് ബേബി, തോമസ് ജോണ്‍, ഫിലിപ്പ് ആഡ്രൂസ് എന്നിവര്‍ പ്രസംഗിച്ചു.

You might also like

-