ക്ഷേമ പെൻഷൻ തട്ടിപ്പിൽ സോഷ്യൽ ഓഡിറ്റിങ് സൊസൈറ്റി പരിശോധന

023 സെപ്റ്റംബർ C& AG സമർപ്പിച്ചു റിപ്പോർട്ടിലുള്ളത് ഗുരുതരമായ കണ്ടെത്തലുകൾ . സംസ്ഥാനത്ത് മരണപ്പെട്ടവരുടെ പേരുകൾ ഗുണഭോക്താക്കളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യാതെ ദീർഘ കാലം അവരുടെ പേരിൽ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്തു .

തിരുവനന്തപുരം | സംസ്ഥാനത്തെ ക്ഷേമ പെൻഷൻ തട്ടിപ്പിൽ സോഷ്യൽ ഓഡിറ്റിങ് സൊസൈറ്റി പരിശോധന നടത്തും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സൊസൈറ്റിയുടെ സേവനം ഉപയോഗിക്കാൻ തീരുമാനമായി. ഗുണഭോക്താക്കളുടെ ഓരോരുത്തരുടെയും വിവരങ്ങൾ പരിശോധിക്കും. സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ സ്പാർക്കിൽ നിന്നും ശേഖരിച്ച് പരിശോധിക്കും.

ക്ഷേമപെൻഷൻ തട്ടിയെടുത്തതിൽ സംസ്ഥാന സർക്കാരിന് മുന്നിൽ പരാതി പ്രളയമെന്നാണ് ലഭിക്കുന്ന വിവരം. അനർഹമായ പെൻഷൻ വാങ്ങുന്നുവെന്ന നിരവധി പരാതികൾ സർക്കാരിന് മുന്നിലേക്ക് എത്തിയിട്ടുണ്ട്. തട്ടിപ്പ് വിവരം പുറത്തായതോടെയാണ് കത്തായും ഇ- മെയിലായും പരാതികൾ എത്തുന്നത്. ഈ പരാതികൾ തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറി. ഇതിന് പിന്നാലെയാണ് സോഷ്യൽ ഓഡിറ്റ് പരിശോധനക്ക് തീരുമാനമായത്. ഒപ്പം ക്ഷേമപെൻഷൻ മാനദണ്ഡങ്ങളിലും സംസ്ഥാന സർക്കാർ പരിശോധന നടത്താൻ ഒരുങ്ങുന്നുണ്ട്. ഗുണഭോക്താക്കളുടെ അർഹത കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് ഉറപ്പിക്കാനാണ് തീരുമാനം.
അതേസമയം ചിലർ ഒരേസമയം വിധവാപെൻഷനും അവിവാഹിതർക്കുള്ള പെൻഷനും വാങ്ങിയെന്നാണ് സിഎജി റിപ്പോർട്ടിലുള്ളത്. മരിച്ചവരുടെ പേരിൽ ദീർഘകാലം ക്ഷേമപെൻഷൻ വിതരണം ചെയ്തെന്നും കണ്ടെത്തലുണ്ട്.

സർക്കാർ ജീവനക്കാരിൽ ഒതുങ്ങില്ല സംസ്ഥാനത്തെ ക്ഷേമ പെൻഷൻ തട്ടിപ്പ് കഥകൾ. 2023 സെപ്റ്റംബർ C& AG സമർപ്പിച്ചു റിപ്പോർട്ടിലുള്ളത് ഗുരുതരമായ കണ്ടെത്തലുകൾ . സംസ്ഥാനത്ത് മരണപ്പെട്ടവരുടെ പേരുകൾ ഗുണഭോക്താക്കളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യാതെ ദീർഘ കാലം അവരുടെ പേരിൽ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്തു . മരിച്ചവരുടെ പട്ടികയിലെ 4039 പേരുകൾ പരിശോധിച്ചതിൽ 1698 പേർക്കും പെന്‍ഷന്‍ വിതരണം ചെയ്തായി കണ്ടെത്തി. ഇത്തരത്തിൽ മാത്രം നഷ്ടം 2.63 കോടി രൂപ നഷ്ടമുണ്ടായി .

മാതമല്ല ഒരേസമയം വിധവ പെന്‍ഷനും, അവിവാഹിതര്‍ക്കുള്ള പെന്‍ഷനും വാങ്ങുന്ന വനിതകൾ ഉണ്ടെന്നും കണ്ടെത്തി. ഇത്തരത്തില്‍ 13 കേസുകളാണ് കണ്ടെത്തയിത്. ഭർത്താവ് മരിക്കാത്തവരും, വിവാഹ മോചിതർ ആകാത്തവരും വരെ വിധവാ പെൻഷൻ പട്ടികയിൽ കടന്നു കൂടി. വിധവ പെന്‍ഷന്‍ ക്രമക്കേടില്‍ മാത്രം നഷ്ടം 1.8 കോടി രൂപ .നേരിട്ട് വീടുകളില്‍ എത്തി പെന്‍ഷന്‍ വിതരണം ചെയ്തതിലാണ് കൂടുതലും ക്രമക്കേടുകൾ കണ്ടെത്തിയത്.

You might also like

-