എസ് എൻ ഡി പി ക്കും വെള്ളാപ്പള്ളിക്കും ശരിദൂരസിദ്ധാന്തം
ലോക്സഭാ തെരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി.ആര്‍ക്കും വേണ്ടി പ്രവര്‍ത്തനത്തിനിറങ്ങില്ല കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയോടൊപ്പം നിന്നത് തെറ്റായിപ്പോയെന്നും ഒരു സമുദായ നേതാവെന്ന നിലയില്‍ അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു
ചേര്‍ത്തല: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി ശരിദൂര നയമാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.പറഞ്ഞു ,പ്രചാരണം കൊഴുത്ത് തെരഞ്ഞടുപ്പ് ചിത്രം വ്യക്തമാകുമ്പോള്‍ ശരിയായ നിലപാട് സ്വികരിക്കും.ലോക്സഭാ തെരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി.ആര്‍ക്കും വേണ്ടി പ്രവര്‍ത്തനത്തിനിറങ്ങില്ല കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയോടൊപ്പം നിന്നത് തെറ്റായിപ്പോയെന്നും ഒരു സമുദായ നേതാവെന്ന നിലയില്‍ അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. ഇത്തവണ തെറ്റ് ആവര്‍ത്തിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ആലപ്പുഴയില്‍ ഷാനിമോളെ തോല്‍പ്പിക്കാന്‍ വേണ്ടിയാണ് സുധീരന്‍ വന്നത്. വി.എം.സുധീരനും കെ.സി.വേണുഗോപാലിനും ആലപ്പുഴയില്‍ നിന്ന് പോകേണ്ടി വന്നു. തിരുവനന്തപുരത്ത് ലീഗിനെ എതിര്‍ക്കുകയും വടകരയില്‍ ലീഗിനൊപ്പം നില്‍ക്കുകയും ചെയ്യുന്ന കപട മുഖമാണ് കെ മുരളീധരന്റേത്. എത്രയോ പേരെ പാര്‍ട്ടി യില്‍ നിന്ന് രാജിവെപ്പിച്ച് വഴിയാധാരമാക്കിയ കെ. മുരളീധരനാണ് ആദര്‍ശം പറയുന്നത്. ആലപ്പുഴയില്‍ ആരിഫ് ജയിക്കുമെന്ന് ഉറപ്പിച്ചു പറയുന്നു. തന്റെ മുടി വടിക്കാന്‍ എളുപ്പമാണെന്ന് പറഞ്ഞ മുരളി ആരിഫ് ജയിച്ചാല്‍ മുടി വടിക്കാന്‍ തയാറാകുമോ എന്നും വെള്ളാപ്പള്ളി ചോദിച്ചു.
തുഷാറിന്റെ സ്ഥാനാര്‍ത്ഥിത്വവും രാജിയുമൊന്നും എസ്എന്‍ഡിപി യോഗം കൗണ്‍സില്‍ ചര്‍ച്ച ചെയ്തില്ല. എല്ലാ സീറ്റിലേയ്ക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് ശേഷം എസ്എന്‍ഡിപി നിലപാട് പ്രഖ്യാപിക്കും. വെള്ളാപള്ളികുട്ടിച്ചേർത്തു