എയ്ഡഡ് സ്കൂളിലെ അധ്യാപക നിയമനം പി.എസ്.സി വഴിയാക്കണമെന്ന് വെള്ളാപ്പള്ളിനടേശൻ
നിയമനം പി.എസ്.സിക്ക് വിടണം സ്വകാര്യ മേഖലയിലെ അധ്യാപക നിയമനം സാമൂഹിക സാമുദായിക നീതിക്ക് നിരക്കുന്നതല്ല.
ആലപ്പുഴ :സ്വകാര്യ സ്‌കൂൾ മാനേജുമെന്റുകളെ വെട്ടിലാക്കി എസ് എൻ ഡി പി യോഗം എയ്ഡഡ് സ്കൂളിലെ അധ്യാപക നിയമനം പി.എസ്.സി വഴിയാക്കണമെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എയ്ഡഡ് നിയമനങ്ങളിൽ ഇടപെടാനുള്ള സർക്കാർ തീരുമാനം പ്രശംസനീയമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം നിയന്ത്രിക്കുമെന്ന് സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ ചില മാനേജ്മെന്റുകൾ രംഗത്തെത്തിയെങ്കിലും സർക്കാർ വഴങ്ങിയില്ല. കൃത്യമായ ഒരഭിപ്രായം പറയാതെ നിന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി ഒടുവിൽ നിലപാട് വ്യക്തമാക്കി. നിയമനം പി.എസ്.സിക്ക് വിടണംസ്വകാര്യ മേഖലയിലെ അധ്യാപക നിയമനം സാമൂഹിക സാമുദായിക നീതിക്ക് നിരക്കുന്നതല്ല.എസ്.എന്‍.ഡി.പിയും എസ്.എന്‍ ട്രസ്റ്റും ഇതിന് തയ്യാറാണെന്ന് വ്യക്തമാക്കിയ വെള്ളാപ്പള്ളി ഒരു അനധികൃത നിയമനവും തങ്ങൾ നടത്തിയിട്ടില്ലെന്നും അവകാശപ്പെട്ടു.