എസ് എൻ സി ലാവലിൻ കേസ് ഓഗസ്റ്റ് 10ന് സുപ്രീകോടതി പരിഗണിക്കും

ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, കെ എം ജോസഫ് എന്നിവരടങ്ങുന്ന ബഞ്ചാണ് കേസ് പരിഹനിക്കുന്നത്

0

ഡൽഹി : എസ് എൻ സി ലാവലിൻ കേസ് ഓഗസ്റ്റ് 10ന് സുപ്രീകോടതി പരിഗണിക്കും. ജസ്റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. കഴിഞ്ഞ ഏപ്രിൽ ആറിനായിരുന്നു ഇതിന് മുമ്പ് കേസ് പരിഗണിച്ചത്. ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, കെ എം ജോസഫ് എന്നിവരടങ്ങുന്ന ബഞ്ചാണ് കേസ് പരിഹനിക്കുന്നത് . പിണറായി വിജയനെയും രണ്ട് ഉദ്യോഗസ്ഥരെയും കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐയും പ്രതിപ്പട്ടികയിൽ തുടരുന്ന ഉദ്യോഗസ്ഥരുമാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

കേസിൽ ഇഡിക്ക് നൽകിയ പരാതിയിൽ ക്രൈം നന്ദകുമാർ മുഖ്യമന്ത്രി പിണറായി വിജയനെതിരെ തെളിവുകൾ കൈമാറിയിരുന്നു. എൻഫോഴ്സ്മെന്റാണ് നന്ദകുമാറിന്റെ മൊഴി രേഖപ്പെടുത്തിയത്. ലാവലിൻ കേസ് അട്ടിമറിക്കാൻ രണ്ട് ജഡ്ജിമാർ കൂട്ടുനിന്നെന്നും ഇതിന്റെ പ്രത്യുപകാരമായി സിയാലിന്റെ 1.20 ലക്ഷം ഓഹരികൾ കൈക്കൂലിയായി ജഡ്ജിമാര്‍ക്ക് ലഭിച്ചെന്നും നന്ദകുമാർ ആരോപിച്ചു. കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇഡി കൂടുതൽ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

You might also like

-