പെരുമ്പാമ്പിനെ വരുത്തുകഴിക്കുന്നതിനിടെ നാലുപേർ വനപാലക്കാരുടെപിടിയിൽ

സമീപ പ്രദേശത്തെ ഒരു വീട്ടിലെ കോഴിക്കൂട്ടില്‍ കയറിയ പെരുമ്പാമ്പിനെയാണ് നാലാംഗ സംഘം കൊന്ന് ഭക്ഷിച്ചതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.

0

അകമ്പാടം: കോഴിക്കൂട്ടില്‍ കയറിയ പെരുമ്പാമ്പിനെ പാചകം ചെയ്ത കഴിക്കുന്നതിനിടെ നാലു പേര്‍ പിടിയില്‍. വനപാലകരാണ് സംഭവുമായി ബന്ധപ്പെട്ട് ഇവരെ പിടികൂടിയത്. അകമ്പാടം എരഞ്ഞിമങ്ങാട് പൈങ്ങാക്കോട് പുത്തന്‍പുരക്കല്‍ രതീഷ്(30), എടവപ്പറമ്പില്‍ സതീഷ്(30), അമ്പലക്കുന്ന് പ്രദീപ്(27), എളഞ്ചീരി അമ്പാഴത്തൊടി ദിനേശ്(33) എന്നിവരെയാണ് പെരുമ്പാമ്പിനെ പാചകം ചെയ്ത കഴിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരിക്കുന്നത്.

പ്രതികളെ കഴിഞ്ഞ ദിവസം രാത്രിയാണ് വനം വകുപ്പ് അകമ്പാടം എരഞ്ഞിമങ്ങാട്ടില്‍ നിന്ന് പിടികൂടിയത്. ഇന്നലെ രാത്രി ഒരു മണിയോടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയപ്പോഴാണ് പ്രതികള്‍ പിടിയിലായത്.

വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ജീവിയാണ് പെരുമ്പാമ്പ്. ഇതിനെ കൊന്ന് ഭക്ഷിച്ചതുമായി ബന്ധപ്പെട്ട് ഒന്നു മുതല്‍ ഏഴു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പ് അനുസരിച്ചാണ് പ്രതികള്‍ക്കതിരെ കേസെടുത്തിരിക്കുന്നത്. ഇവരുടെ കൈവശം വേവിച്ചതും വറുത്തതുമായ ഒരുകിലോ ഇറച്ചിയാണ് പിടിച്ചെടുത്തത്. ഇതിന് പുറമെ പാമ്പിന്റെ തൊലിയും തലയും ഇവരുടെ പക്കലുണ്ടായിരുന്നു. ഇതും വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. സമീപ പ്രദേശത്തെ ഒരു വീട്ടിലെ കോഴിക്കൂട്ടില്‍ കയറിയ പെരുമ്പാമ്പിനെയാണ് നാലാംഗ സംഘം കൊന്ന് ഭക്ഷിച്ചതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.

You might also like

-