വീടിനുള്ളില്‍ അഞ്ച് വയസ്സുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ചു]
അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടില്‍ ഉറങ്ങികിടക്കുമ്പോഴാണ് പാമ്പ് കടിയേല്‍ക്കുന്നത്.
കൊട്ടാരക്കര: വീടിനുള്ളില്‍ അഞ്ച് വയസ്സുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ചു. പുത്തൂര്‍ മാവടിയില്‍ മണിമന്ദിരത്തില്‍ ശിവജിത്ത് (5) ആണ് മരണപ്പെട്ടത്.ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടില്‍ ഉറങ്ങികിടക്കുമ്പോഴാണ് പാമ്പ് കടിയേല്‍ക്കുന്നത്.ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് കുട്ടി മരിക്കുന്നത്.മാവടി മണിമന്ദിരം മണിക്കുട്ടന്‍ -പ്രസന്ന ദമ്പതികളുടെ മകനാണ് ശിവജിത്.ശിവഗംഗ സഹോദരിയാണ്. പൂവറ്റൂര്‍ വെസ്റ്റ് ഗവ.എല്‍ പി സ്‌കൂളില്‍ എല്‍ കെ ജി വിദ്യാര്‍ത്ഥിയാണ് ശിവജിത്ത്