വെടിയേറ്റ് മരിച്ച സഹപ്രവർത്തകന്റെ ശവമഞ്ചം തോളിലേറ്റി സ്മൃതി ഇറാനി (വീഡിയോ)

ബിജെപി പ്രവർത്തകനും അമേഠിയിലെ ബറൗലിയയിലെ മുൻ ഗ്രാമ മുഖ്യൻ കൂടിയായ സുരേന്ദ്രൻ സിംഗിന്റെ ശവമഞ്ചമാണ് സ്മൃതി തോളിലേറ്റിയത്.

0


വെടിയേറ്റ് മരിച്ച സഹപ്രവർത്തകന്റെ ശവമഞ്ചം തോളിലേറ്റി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ബിജെപി പ്രവർത്തകനും അമേഠിയിലെ ബറൗലിയയിലെ മുൻ ഗ്രാമ മുഖ്യൻ കൂടിയായ സുരേന്ദ്രൻ സിംഗിന്റെ ശവമഞ്ചമാണ് സ്മൃതി തോളിലേറ്റിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം,
സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഏതാനും പേരെ കസ്റ്റഡിയിൽ എടുത്തതായി അമേഠി എസ് പി രാജേഷ് കുമാർ പറഞ്ഞു.

ശനിയാഴ്ച രാത്രിയാണ് സുരേന്ദ്രൻ സിംഗ് കൊല്ലപ്പെട്ടത്. വീട്ടിലെത്തിയ ആക്രമികൾ സുരേന്ദ്രൻ സിംഗിന് നേരെ നിറയൊഴിക്കുകയായിരുന്നു.ഉടൻ തന്നെ ലക്‌നൗവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. അതേസമയം, കൊലയ്ക്ക് പിന്നിൽ കോൺഗ്രസ് ആണെന്നാണ് സുരേന്ദ്രൻ സിംഗിന്റെ കുടുംബാംഗങ്ങൾ ആരോപിക്കുന്നത്. സുരേന്ദ്രൻ സിംഗിന്റെ മരണത്തിൽ ബിജെപിക്കാർക്ക് പങ്കുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സ്മൃതിക്ക് വേണ്ടി സുരേന്ദ്രൻ സിംഗ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. തന്റെ പ്രസംഗങ്ങളിൽ സ്മൃതി ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.

You might also like

-