സെപ്റ്റിക് വൃത്തിയാക്കുന്നതിനിടെ വിഷ വാതകം ശ്വസിച്ച് ആറു തൊഴിലാളികൾ മരിച്ചു

ടാങ്കിൽ സൂചികരണത്തിനിറങ്ങിയ നാലുപേർ വിഷ വാതകംശ്വസിച്ച് ബോധമറ്റപ്പോൾ ഇവരെ രക്ഷപെടുത്താനായി രണ്ടുപേർ കുടി ഇടുങ്ങിയ ടാങ്കിൽ ഇറങ്ങുകയായിരുന്നു . മരിച്ചവരിൽ മൂന്ന് പേർ ഒരേ കുടുംബത്തിലുള്ളവരാണ്.

0

കാഞ്ചീപുരം:തമിഴ്നാട്ടിലെ കാഞ്ചിപുരം ജില്ലയിൽ ശ്രീ പെരുമ്പത്തൂരിനടുത്തുള്ള നെമിളി ഗ്രാമത്തിൽ ഒരു അപ്പാർട്ട്മെന്റിൽ സെപ്റ്റിക് ടാങ്കിൽ വൃത്തിയാക്കിക്കൊണ്ടിരുന്ന ആറ് ശുചികരണ തൊഴിലാളികൾ മരിച്ചു ടാങ്കിൽ സൂചികരണത്തിനിറങ്ങിയ നാലുപേർ വിഷ വാതകംശ്വസിച്ച് ബോധമറ്റപ്പോൾ ഇവരെ രക്ഷപെടുത്താനായി രണ്ടുപേർ കുടി ഇടുങ്ങിയ ടാങ്കിൽ ഇറങ്ങുകയായിരുന്നു . മരിച്ചവരിൽ മൂന്ന് പേർ ഒരേ കുടുംബത്തിലുള്ളവരാണ്. അപകടത്തിൽപെട്ട തൊഴിലാളികളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറ് പേരും സെപ്റ്റിക് ടാങ്കിലിറങ്ങി വിഷവാതകം ശ്വസിച്ചാണ് മരിച്ചിരിക്കുന്നത്. വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതെ തൊഴിലാളികളെ ടാങ്ക് വൃത്തിയാക്കാൻ നിയോഹിച്ച കെട്ടിട ഉടമസ്ഥൻ കൃഷ്ണമൂർത്തിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തതായി പോലീസ് അറിയിച്ചു

2018 സെപ്റ്റംബറിൽ തമിഴ്‍നാട്ടിലെ ഹൊസൂരിൽ സമാനമായ രീതിയിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ രണ്ട് പേർ ശ്വാസം മുട്ടി മരിച്ചിരുന്നു.മനുഷ്യരെ ഉപയോഗിച്ച് മലടാങ്ക് വൃത്തിയാക്കിപ്പിക്കുന്നത് രാജ്യത്ത് നിരോധിച്ചതാണ്. എന്നിട്ടും തമിഴ്‍നാട് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ മനുഷ്യരെക്കൊണ്ട് ഇത്തരം ശുചീകരണപ്രവൃത്തികൾ ചെയ്യിക്കുന്നത് വളരെ വ്യാപകമാണ്. പല തവണ ഇത്തരം ദുരന്തങ്ങൾ സംസ്ഥാനത്ത് ആവർത്തിച്ചിട്ടും ഇത് തടയാൻ സർക്കാർ ഒരു നടപടികളും എടുക്കാറില്ല. ജാതിവ്യവസ്ഥ വളരെ ശക്തമായ തമിഴ്‍നാട്ടിലെ ഉൾഗ്രാമങ്ങളിൽ ദളിത് സമുദായങ്ങളിൽപ്പെട്ടവരെക്കൊണ്ടാണ് ഇത്തരം ജോലികൾ ചെയ്യിക്കുന്നത്.

അത്തരം തൊഴിലുകൾ മനുഷ്യരെക്കൊണ്ട് ചെയ്യിക്കുന്നത് മനുഷ്യത്വവിരുദ്ധമാണെന്ന് കാണിച്ചാണ് 1993-ൽ ഈ ജോലി നിയമം മൂലം നിരോധിച്ചത്. The Employment of Manual Scavengers and Construction of Dry Latrines (1993) എന്ന നിയമപ്രകാരം മലടാങ്ക് വൃത്തിയാക്കുകയും അത്തരം ശുചീകരണപ്രവൃത്തികൾ ചെയ്യുകയും ചെയ്യിപ്പിച്ചാൽ കനത്ത ശിക്ഷ ലഭിക്കും. ഇത്തരം തൊഴിലാളികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികളും ഈ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കടലാസിൽ തടയാൻ ശക്തമായ നിയമങ്ങളുണ്ടായിട്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണ്.

You might also like

-