മണിപ്പൂരില്‍ മെയ്‌തെയ് കുട്ടികളുടെ കൊലപാതകത്തില്‍ ആറു പേര്‍ അറസ്റ്റില്‍

പിടിയിലായവരില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇംഫാലിലെ ചുരാചന്ദ്പൂരില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നിയമത്തിന്റെ കൈയില്‍ നിന്ന് ആര്‍ക്കും രക്ഷപ്പെടാനാവില്ലെന്ന് മുഖ്യമന്ത്രി ബിരേന്‍ സിംഗ് പ്രതികരിച്ചു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ കൊടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കഴിഞ്ഞ ജൂലൈയിലാണ് മെയ്‌തെയ് വിഭാഗക്കാരായ രണ്ട് വിദ്യാര്‍ഥികളെ കാണാതായത്.

0

ഇൻഫൽ| മണിപ്പൂരില്‍ മെയ്‌തെയ് കുട്ടികളുടെ കൊലപാതകത്തില്‍ ആറു പേര്‍ അറസ്റ്റില്‍. നാല് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേരാണ് അറസ്റ്റിലായത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ബീരേന്‍ സിംഗ് പറഞ്ഞു.മെയ്‌തെയ് കുട്ടികളുടെ കൊലപാതകത്തില്‍ സംസ്ഥാനത്ത് പ്രതിഷേധം കനക്കുന്നതിനിടെയാണ് അറസ്റ്റ്. അന്വേഷസംഘം കസ്റ്റഡിയിലെടുത്തവരില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളുമുണ്ട്. 2സ്ത്രീകളും 2 പുരുഷന്‍മാരും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റിലായി. ഇംഫാലില്‍ നിന്ന് 51 കിലോ മീറ്റര്‍ അകലെയുള്ള ചുരാചന്ദ്പൂരില്‍ നിന്നാണ് പ്രതികളെ സിബിഐ സംഘം അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നാല് പേര്‍ അസമിലേക്ക് കടന്നു കളഞ്ഞതായും സൂചനയുണ്ട്. ഇവരെ പിടികൂടാനുള്ള ശ്രമം തുടരുമെന്ന് സിബിഐ അറിയിച്ചു. കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികളുടെ ഫോട്ടോ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.പിടിയിലായവരില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇംഫാലിലെ ചുരാചന്ദ്പൂരില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നിയമത്തിന്റെ കൈയില്‍ നിന്ന് ആര്‍ക്കും രക്ഷപ്പെടാനാവില്ലെന്ന് മുഖ്യമന്ത്രി ബിരേന്‍ സിംഗ് പ്രതികരിച്ചു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ കൊടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കഴിഞ്ഞ ജൂലൈയിലാണ് മെയ്‌തെയ് വിഭാഗക്കാരായ രണ്ട് വിദ്യാര്‍ഥികളെ കാണാതായത്.

അറസ്റ്റിലായവരെ അസമിലെ ഗുവാഹത്തിലേക്ക് കൊണ്ട് പോയി. അറസ്റ്റിന് പിന്നാലെ വിമാനത്താവളത്തിന് സമീപം പ്രതിഷേധം അരങ്ങേറി. കഴിഞ്ഞയാഴ്ച ഇന്റര്‍നെറ്റ് പുനസ്ഥാപിച്ചതോടെയാണ് മാസങ്ങള്‍ക്ക് മുന്‍പ് കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികള്‍ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. അറസ്റ്റ് വൈകിയതില്‍ പ്രതിഷേധം മെയ് തെയ് വിഭാഗങ്ങള്‍ കടുപ്പിച്ചിരുന്നു.അതിനിടെ മണിപ്പൂര്‍ സംഘര്‍ഷത്തില്‍ വിദേശ ബന്ധമുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തയാളെ ഡല്‍ഹി പട്യാല ഹൗസ് കോടതി രണ്ട് ദിവസത്തേക്ക് എന്‍ ഐ എ കസ്റ്റഡിയില്‍ വിട്ടു. മ്യാന്‍മറും ബംഗ്ലാദേശും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരവാദ സംഘടനകളാണ് മണിപ്പൂരിലെ സംഘര്‍ഷത്തിന് പിന്നില്‍ എന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.

You might also like

-