ഡൽഹിയിൽ കടുത്ത മൂടൽ മഞ്ഞിനെ തുടർന്നുണ്ടായ വാഹനാപകടത്തിൽ ആറ് മരണം.

കാറാണ് അപകടത്തിൽപ്പെട്ടത്. മൂടൽ മഞ്ഞിൽ മുന്നോട്ടുള്ള വഴി കാണാതെ തെന്നിമാറിയ കാർ അപകടത്തിൽപ്പെടുകയായിരുന്നു. ഗ്രേറ്റർ നേയിഡയിലാണ് സംഭവം.

0

ഡൽഹിയിൽ കടുത്ത മൂടൽ മഞ്ഞിനെ തുടർന്നുണ്ടായ വാഹനാപകടത്തിൽ ആറ് മരണം. കാറാണ് അപകടത്തിൽപ്പെട്ടത്. മൂടൽ മഞ്ഞിൽ മുന്നോട്ടുള്ള വഴി കാണാതെ തെന്നിമാറിയ കാർ അപകടത്തിൽപ്പെടുകയായിരുന്നു. ഗ്രേറ്റർ നേയിഡയിലാണ് സംഭവം.

ഇന്നലെ രാത്രി പതിനൊന്നരയ്ക്ക് ശേഷമായിരുന്നു അപകടം. ഉത്തർപ്രദേശിലെ സംഭാൽ സ്വദേശികളാണ് അപകടത്തിൽ പെട്ടത്. അഞ്ച് പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ഇതേ തുടർന്ന്, യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് സിറ്റി ട്രാഫിക് പൊലീസ് മുന്നറിയിപ്പ് നൽകി.

ഡൽഹിയിലെ ഇന്നത്തെ കുറഞ്ഞ താപനില 2.5 ഡിഗ്രി സെൽഷ്യസാണ്. പാലം മേഖലയിൽ 3.1 രേഖപ്പെടുത്തി. ദേശീയ പാതകളിൽ മൂടൽ മഞ്ഞ് കാരണം ഗതാഗത കുരുക്ക് രൂക്ഷമായി. ഡൽഹി വിമാനത്തിന്റെ സാധാരണ നിലയിലുള്ള പ്രവർത്തനത്തെയും മൂടൽ മഞ്ഞ് ബാധിച്ചു. ഉത്തരേന്ത്യയിലൂടെ ഓടുന്ന 30 തീവണ്ടികൾ മണിക്കൂറുകൾ വൈകിയാണ് ഓടുന്നതെന്ന് റെയിൽവേ അറിയിച്ചു.

You might also like

-