ശിവശങ്കർ കസ്റ്റംസ് ഓഫീസറെ വിളിച്ചെന്ന് സമ്മതിച്ച മൊഴി കേസ് രേഖകളിലില്ലെന്ന് കോടതി.
ഇതുവരെ ശിവശങ്കറിന്റെ പങ്ക് വെളിപ്പെടുത്താതിരുന്ന സ്വപ്ന ഇപ്പോൾ അക്കാര്യം വെളിപ്പെടുത്തുന്നതിനെ കുറിച്ച് പരിശോധിക്കണമെന്നുമാണ് ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ തള്ളിയ 53 പേജുകളുള്ള വിധിന്യായത്തിൽ കോടതി പറയുന്നത്.
കൊച്ചി :ശിവശങ്കർ കസ്റ്റംസ് ഓഫീസറെ വിളിച്ചെന്ന് സമ്മതിച്ച മൊഴി കേസ് രേഖകളിലില്ലെന്ന് കോടതി. ജാമ്യാപേക്ഷയെ എതിർത്ത് ഇ.ഡി നടത്തിയ പ്രധാന വാദം ശിവശങ്കർ ഇത്തരത്തിൽ മൊഴി നൽകിയെന്നായിരുന്നു.ഇ ഡി യുടെ ഇത്തരത്തിലുള്ള വാദം പ്രതിപക്ഷം സർക്കാരിനെതിരെ ആയുധമാക്കിയിരുന്നു .സ്വർണക്കടത്തിനെ കുറിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നെന്നും ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചെന്നും സ്വപ്ന സുരേഷ് ഇ.ഡിക്ക് നൽകിയ മൊഴിയിൽ പറയുന്നുണ്ട്. ഇതു സത്യമാണെങ്കിൽ സ്വർണമടങ്ങിയ ബാഗുകൾ വിട്ടുകിട്ടാൻ ആണോ ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചതെന്ന് കണ്ടെത്താൻ തുടരന്വേഷണം വേണം.
ഇതുവരെ ശിവശങ്കറിന്റെ പങ്ക് വെളിപ്പെടുത്താതിരുന്ന സ്വപ്ന ഇപ്പോൾ അക്കാര്യം വെളിപ്പെടുത്തുന്നതിനെ കുറിച്ച് പരിശോധിക്കണമെന്നുമാണ് ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ തള്ളിയ 53 പേജുകളുള്ള വിധിന്യായത്തിൽ കോടതി പറയുന്നത്.സ്വർണക്കടത്തിനെ തുടര്‍ന്ന് കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച് ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ ഒക്ടോബർ 28നാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. നിലവിലുള്ള രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രതി കുറ്റക്കാരനല്ലെന്ന് ഈ ഘട്ടത്തിൽ പറയാൻ കഴിയില്ലെന്നും അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും കോടതി പറഞ്ഞു. സ്വപ്നയുടെ മൊഴി കരുതലോടെ പരിശോധിച്ച് തുടർ അന്വേഷണം നടത്തണം. ലോക്കറിലുണ്ടായിരുന്നത് കള്ളക്കടത്തിലെ പണമാണോ അതോ ലൈഫ് മിഷൻ പദ്ധതിയിലെ കോഴയാണോ എന്ന് തുടരന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താനാവൂ. ശിവശങ്കറിന് പങ്കുണ്ടെങ്കിൽ അക്കാര്യവും അന്വേഷിച്ച് കണ്ടെത്തണമെന്ന് കോടതി വ്യക്തമാക്കി.
അതേസമയം ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഇന്ന് ചോദ്യം ചെയ്യും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ അനുമതി പ്രകാരമാണ് വിജിലന്‍സ് ശിവശങ്കറിനേ കാക്കനാട് ജില്ലാ ജയിലില്‍ ചോദ്യം ചെയ്യുക. രാവിലെ 10 മണി മുതല്‍ വൈകുന്നേരം അഞ്ചു മണിവരെയാണ് വിജിലന്‍സിന് ചോദ്യം ചെയ്യാന്‍ കോടതി സമയം അനുവദിച്ചിരിക്കുന്നത്.
വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചാം പ്രതിയാണ് ആണ് ശിവശങ്കര്‍. നേരത്തെ ഇതേ കേസില്‍ സ്വപ്നയെ ചോദ്യം ചെയ്തപ്പോള്‍ ലൈഫ് മിഷനില്‍ കോഴ വാങ്ങിയത് ശിവശങ്കറിന് അറിയാമെന്നായിരുന്നു സ്വപ്ന മൊഴി നല്‍കിയിരുന്നത്