സിസ്റ്റർ ലൂസി വെറും ലൂസി ലൂസി കളപ്പുരയെ സന്യസ്തസമൂഹത്തിൽ നിന്ന് പുറത്താക്കി

വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സന്യസ്തസമൂഹത്തിൽ നിന്ന് പുറത്താക്കിയത്. സന്യാസിനി സമൂഹത്തിന്‍റെ ചട്ടങ്ങൾ ലംഘിച്ചതിനാലാണ് പുറത്താക്കിയതെന്നാണ് വിശദീകരണം.

0

മാനനന്തവാടി: സിസ്റ്റർ ലൂസി കളപ്പുരയെ സഭയിൽ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തിന്‍റെ പേരിൽ സഭ സിസ്റ്റർ ലൂസിയോട് വിശദീകരണം തേടിയിരുന്നു. വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സന്യസ്തസമൂഹത്തിൽ നിന്ന് പുറത്താക്കിയത്. സന്യാസിനി സമൂഹത്തിന്‍റെ ചട്ടങ്ങൾ ലംഘിച്ചതിനാലാണ് പുറത്താക്കിയതെന്നാണ് വിശദീകരണം.

ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തിൽ പങ്കെടുത്തതിനെ തുടർന്നുള്ള മുന്നറിയിപ്പുകൾ അവഗണിച്ചതിനെ തുടർന്നാണു നടപടി.സന്യാസിനി സമൂഹത്തിൽ നിന്ന് പുറത്താക്കിയത് സംബന്ധിച്ച് സുപ്പീരിയർ ജനറൽ രേഖാമൂലം ലൂസി കളപ്പുരയെ അറിയിച്ചു. പത്ത് ദിവസത്തിനകം മഠത്തിൽ നിന്ന് പോകണമെന്നാണ് നിർദ്ദേശം. പുറത്താക്കിയത് ഫ്രാൻസിസ്കൻ സന്യാസിനി സമൂഹത്തിൽ മെയ് 11 ന് ചേർന്ന ജനറൽ കൗൺസിൽ യോഗത്തിലാണ് തീരുമാനം. പത്ത് ദിവസത്തിനകം സഭയില്‍ നിന്ന് പുറത്തുപോകണമെന്നാണ് നിർദ്ദേശം. എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ 10 ദിവസത്തിനകം പറയണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. എഫ് സി സി സന്യാസ സഭാംഗമാണ് സിസ്റ്റർ ലൂസി കളപ്പുര. പുറത്താക്കിയാല്‍ ഒരു അവകാശവും ഉണ്ടാകില്ലെന്നും അതിനാല്‍ സ്വമേധായാ പുറത്ത് പോകണമെന്നുമാണ് നിർദ്ദേശം.
പുറത്താക്കിയ നടപടിയെ നിയമപരമായി നേരിടുമെന്ന് സിസ്റ്റർ ലൂസി കളപ്പുര. സന്യാസിനി സഭയിൽ തുടരാൻ ആഗ്രഹമുണ്ടെന്നും സിസ്റ്റർ ലൂസി പറഞ്ഞു.

You might also like

-