സിംഘു അതിർത്തിയിലെ കൊലപാതകം; പ്രതികൾ പോലീസ് കസ്റ്റഡിയിൽ
കൃത്യം നടത്താൻ ഇവർക്ക് ഒപ്പമുണ്ടായിരുന്നവരെ തിരിച്ചറിയേണ്ടതുണ്ടെന്നും കൊലപാതകസമയത്തെ രക്തം പുരണ്ട വസ്ത്രങ്ങൾ കണ്ടെടുക്കേണ്ടതുണ്ടെന്നും പോലീസ് കോടതിയിൽ പറഞ്ഞു. മറ്റുളളവരെ പിടികൂടാനും അന്വേഷണത്തിനുമായി ഇവരെ പലയിടത്തും എത്തിക്കേണ്ടി വരുമെന്നും പോലീസ് കോടതിയിൽ പറഞ്ഞിരുന്നു
സോനിപ്പട്ട്: സിംഘു അതിർത്തിയിൽ ദളിത് സിഖ് യുവാവിനെ ക്രൂരമായി കൊല ച്യ്ത കർഷക പ്രക്ഷോപം നടന്ന പ്രദേശത്തെ പോലീസ് ബാരികേടിൽ കൈവെട്ടി മാറ്റി കെട്ടിത്തൂക്കിയ കേസിൽ അറസ്റ്റ് ചെയ്ത മൂന്ന് നിഹാംഗുകളെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ആറ് ദിവസത്തേക്കാണ് ഇവരെ കസ്റ്റഡിയിൽ വിട്ടത്. സോനിപ്പട്ട് കോടതിയുടേതാണ് നടപടി.
ഇന്നലെ പിടിയിലായ ഭഗവന്ത് സിംഗ്, ഗോവിന്ദ് പ്രീത് സിംഗ്, നേരത്തെ കസ്റ്റഡിയിലെടുത്ത നാരായൺ സിംഗ് എന്നിവരെയാണ് പോലീസ് കോടതിയിൽ ഹാജരാക്കിയത്. കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാനും തെളിവുകൾ ശേഖരിക്കാനുമായി 14 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് ഹരിയാന പോലീസ് ആവശ്യപ്പെട്ടത്.
കൃത്യം നടത്താൻ ഇവർക്ക് ഒപ്പമുണ്ടായിരുന്നവരെ തിരിച്ചറിയേണ്ടതുണ്ടെന്നും കൊലപാതകസമയത്തെ രക്തം പുരണ്ട വസ്ത്രങ്ങൾ കണ്ടെടുക്കേണ്ടതുണ്ടെന്നും പോലീസ് കോടതിയിൽ പറഞ്ഞു. മറ്റുളളവരെ പിടികൂടാനും അന്വേഷണത്തിനുമായി ഇവരെ പലയിടത്തും എത്തിക്കേണ്ടി വരുമെന്നും പോലീസ് കോടതിയിൽ പറഞ്ഞിരുന്നു.
വെള്ളിയാഴ്ച രാവിലെയാണ് സിംഘു അതിർത്തിയിൽ ലഖ്ബീർ സിംഗ് എന്ന 35 കാരനെ കൈപ്പത്തിയും കാലുകളും വെട്ടിമുറിച്ച് കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്. അതിർത്തിയിലെ കർഷക പ്രതിഷേധവേദിക്ക് സമീപമുളള പോലീസ് ബാരിക്കേഡിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. നിഹാംഗുകളാണ് ക്രൂരമായ കൊലപാതകത്തിന് പിന്നിലെന്ന് പ്രതിഷേധക്കാർ പിന്നീട് വെളിപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം ഒരാൾ പോലീസിൽ കീഴടങ്ങുകയും ചെയ്തു. പിന്നാലെയാണ് മൂന്ന് പേർ കൂടി പോലീസിന്റെ പിടിയിലായത്.
സിഖ് മതഗ്രന്ഥം തീവെച്ചുവെന്ന പേരിലാണ് ലഖ്ബീർ സിംഗിനെ ഇവർ കൊലപ്പെടുത്തിയത്. കേസിൽ പഴുതില്ലാത്ത അന്വേഷണം നടത്തുമെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ പറഞ്ഞിരുന്നു.