മരിക്കാത്തജീവിത പോരാളി …സൈമൺ ബ്രിട്ടോ വിടവാങ്ങി
നെഞ്ചു വേദനയെത്തുടർന്ന് ആശുപരിയിൽ പ്രവേശിപ്പായിച്ച സൈമൺ ബ്രിട്ടോ രാത്രി 7 മരണത്തിന് കിഴടങ്ങുകയായൊരുന്നു
സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോ 64അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം , പുസ്ത രചനയുമായി ബന്ധപ്പെട്ട തൃശൂരിൽ എത്തിയതായിരുന്നു സൈമൺ ബ്രിട്ടോ നെഞ്ചു വേദനയെത്തുടർന്ന് ആശുപരിയിൽ പ്രവേശിപ്പായിച്ച സൈമൺ ബ്രിട്ടോ രാത്രി 7 മരണത്തിന് കിഴടങ്ങുകയായൊരുന്നു മൃദേഹം തൃശൂരിലെ ദയ ആശുപത്രിയിൽ ശൂഷിച്ചിരിക്കിരിക്കുയാണ് വിദ്യാർഥിനേതാവായിരിക്കെ കെ എസ് യു പ്രവർത്തകർ ആക്രമിച്ച് അരയ്ക്ക് താഴെ തളർന്നപ്പോഴും വീ ൽ ചെയറിലിരുന്ന് രാഷ്ട്രീയപ്രവർത്തനം തുടർന്ന സഖാവാണ് വിട പറഞ്ഞിരിക്കുന്നത്.
കേരളത്തിലെ പന്ത്രണ്ടാം നിയമസഭയിൽ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായി നാമ നിർദ്ദേശം ചെയ്യപ്പെട്ട അംഗമാണ് സൈമൺ ബ്രിട്ടോ[1] (ജനനം:മാർച്ച് 27 1954). മരണം 31 ഡിസംബർ 2018സൈമൺ ബ്രിട്ടോ റോഡ്രിഗ്സ് എന്നാണു പൂർണ്ണനാമം.
എറണാകുളത്തിനടുത്ത് പോഞ്ഞിക്കരയിൽ നിക്കോളാസ് റോഡ്രിഗ്സിന്റെയും ഇറിൻ റോഡ്രിഗ്സിന്റെയും മകനായി[2] 1954 മാർച്ച് 27-ന് ജനിച്ചു. പച്ചാളം സെന്റ് ജോസഫ് എച്ച്.എസ്, എറണാകുളം സെന്റ് ആൽബർട്ട്‌സ് കോളേജ്, ബീഹാറിലെ മിഥില യൂണിവേഴ്‌സിറ്റി, തിരുവനന്തപുരം ലോ അക്കാദമി, എറണാകുളം ലോ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം.
എൽ.എൽ.ബി. പഠനം പൂർത്തിയാക്കിയിട്ടില്ല. എസ്.എഫ്.ഐ. സംസ്ഥാന വൈസ് പ്രസിഡന്റ്, കേരള ഗ്രന്ഥശാലാ സംഘം സംസ്ഥാന പ്രതിനിധി, കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് കൗൺസിൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
1983 ഒക്‌ടോബർ 14ന് കത്തിക്കുത്തേറ്റ് അരയ്‌ക്ക് താഴെ സ്വാധീനം നഷ്ടപ്പെട്ടു. 2018 ഡിസംബർ 31 ന് തൃശ്ശൂരിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു സീന ഭാസ്കറാണ് ഭാര്യ.