കര്‍ണാടകയുടെ 24ാമത് മുഖ്യമന്ത്രിയായി സിദ്ധരാമയ്യ ഇന്ന് സത്യപ്രതിജ്ഞചെയ്യും

ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരെയും ചടങ്ങിലേക്കു ക്ഷണിച്ചിട്ടുണ്ട്. കനത്ത സുരക്ഷയാണു സത്യപ്രതി‍ജ്ഞയോട് അനുബന്ധിച്ചു ബെംഗളുരുവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

0

ബെംഗളൂരു | കര്‍ണാടകയുടെ 24ാമത് മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ.ശിവകുമാറും ഇന്ന് ചുമതലയേൽക്കും. 25 മന്ത്രിമാരും ഇന്ന് ചുമതലയേൽക്കും. ബെംഗളൂരു ശ്രീകണ്ഠരവ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്.ഒന്നര ലക്ഷം പേരെയാണ് ചടങ്ങിന് കോണ്‍ഗ്രസ് ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലെ വമ്പന്‍ വേദിയില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ തന്‍വീര്‍ ചന്ദ് ഗലോട്ട് കര്‍ണാടകയുടെ 24ാമത്തെ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി പ്രിയങ്കാഗാന്ധി തുടങ്ങി കോണ്‍ഗ്രസിന്റെ ഏതാണ്ട് മുഴുവന്‍ നേതാക്കന്‍മാരും ബെംഗളുരുവിലെത്തും. ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരെയും ചടങ്ങിലേക്കു ക്ഷണിച്ചിട്ടുണ്ട്. കനത്ത സുരക്ഷയാണു സത്യപ്രതി‍ജ്ഞയോട് അനുബന്ധിച്ചു ബെംഗളുരുവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്തതില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമർശിച്ച് സിപിഐഎം രംഗത്തെത്തി .ബിജെപി മുക്ത ദക്ഷിണേന്ത്യ യാഥാര്‍ത്ഥ്യമായെന്ന ആശ്വാസമാണ് കോണ്‍ഗ്രസിന്‍റെ കര്‍ണാടക വിജയത്തോടെ ബിജെപി വിരുദ്ധകക്ഷികള്‍ പൊതുവെ ഉയര്‍ത്തിയ മുദ്രാവാക്യം. കോണ്‍ഗ്രസ് വിജയത്തില്‍ സിപിഎം ഉള്‍പ്പടെ പ്രതീക്ഷ പ്രകടിപ്പിച്ചിട്ടും കേരള, തെലുങ്കാന മുഖ്യമന്ത്രിമാര്‍ക്ക് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ക്ഷണമില്ല. ബിജെപിയെ ഒറ്റയ്ക്ക് പൊരുതി തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യം കോണ്‍ഗ്രസ് മനസിലാക്കണമെന്നും മതനിരപേക്ഷ കക്ഷികളെ ഒന്നിപ്പിച്ചുനിര്‍ത്തുന്ന നിലപാടാണ് സ്വീകരിക്കേണ്ടതെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു.

You might also like

-