എം എൽ എ രാജേന്ദ്രനെതിരെ കേസെടുത്ത എസ് ഐ യെ സ്ഥലം മാറ്റി

എസ്.ഐ കെ.ജെ വര്‍ഗീസിനെ മൂന്നാറില്‍ നിന്ന് കട്ടപ്പനയിലേക്കാണ് സ്ഥലം

0

മൂന്നാർ : മൂന്നാര്‍ ട്രൈബ്യൂണല്‍ കെട്ടിടം സംഘര്ഷമുണ്ടാക്കിയതിന് എസ്.രാജേന്ദ്രന്‍ എം.എല്‍.എക്കെതിരെ കേസെടുത്ത എസ്.ഐയെ സ്ഥലം മാറ്റി. എസ്.ഐ കെ.ജെ വര്‍ഗീസിനെ മൂന്നാറില്‍ നിന്ന് കട്ടപ്പനയിലേക്കാണ് സ്ഥലം മാറ്റിയത്.തഹസില്‍ദാര്‍ക്കെതിരെയും കേസുണ്ടായിരുന്നു.കഴിഞ്ഞ മാസം മലയിടിച്ചിലിൽ തകർന്ന മൂന്നാർ സര്‍ക്കാര്‍ കോളജ് താൽക്കാലികമായി പ്രവർത്തിക്കാൻ, സ്പെഷൽ ട്രൈബ്യൂണല്‍ കെട്ടിടം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് എം.എല്‍.എയും സംഘവും എത്തിയത്.എന്നാൽ ഇതിനെ ഒരു സംഘം ജീവനക്കാർ എതിർത്തതിന്റെ തുടർന്നാണ് ചെറിയ സംഘർഷം ഉണ്ടായത് .

മൂന്നാറിലെ ഭൂമി കയ്യേറ്റക്കേസുകൾ കൈകാര്യം ചെയ്യുന്ന മൂന്നാർ സ്പെഷൽ ട്രൈബ്യൂണൽ കഴിഞ്ഞമാസം സർക്കാർ അടച്ചുപൂട്ടിയിരുന്നു . അക്രമത്തെക്കുറിച്ച് ട്രൈബ്യൂണല്‍ അധികൃതരോട് ദേവികുളം സബ് കലക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

You might also like

-