മുല്ലപെരിയാർ ഡാമിലെ രണ്ടു സ്പിൽവേയെ ഷട്ടറുകൾ തുറന്നു

772 ക്യുസെക്സ് ജലമാണ് അണക്കെട്ടിൽ നിന്നും പെരിയാറ്റിൽ ഒഴുക്കി വിടുന്നത് അണകെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് തമിഴ്നാട് സര്ക്കാര് ഇടുക്കി ജില്ലാ ഭരണകൂടത്തിന് നൽകിയിരുന്നു അണകെട്ട് തുറന്ന സഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്

0

തേക്കടി :മുല്ലപെരിയാർ ഡാമിലെ ജലനിരപ്പ് 141 അടി പിന്നിട്ട സാഹചര്യത്തിലാണ് രാവിലെ 8 മണി മുതൽ ഡാമിന്റെ സ്പിൽ വേ V3, V4 എന്നീ രണ്ട് ഷട്ടറുകൾ തുറന്ന ത്. 772 ക്യുസെക്സ് ജലമാണ് അണക്കെട്ടിൽ നിന്നും പെരിയാറ്റിൽ ഒഴുക്കി വിടുന്നത് അണകെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് തമിഴ്നാട് സര്ക്കാര് ഇടുക്കി ജില്ലാ ഭരണകൂടത്തിന് നൽകിയിരുന്നു അണകെട്ട് തുറന്ന സഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്

അതേസമയം ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാമിന്റെ ഒരു ഷട്ടർ (No. 3) ഇന്ന് (18) രാവിലെ 10 മണിക്ക് 40 സെൻറീമീറ്റർ മുതൽ ഒരു മീറ്റർ വരെ ഉയർത്തി ഏകദേശം 40 കുമെക്സ് ജലം പുറത്തേക്ക് ഒഴുക്കും. ഈ സാഹചര്യത്തിൽ ചെറുതോണി ടൗൺ മുതൽ പെരിയാറിന്റെ ഇരുകരകളിലും ഉള്ളവർ അതീവ ജാഗ്രത പാലിക്കണം.
ഡാം തുറക്കുന്ന സമയം വെള്ളപ്പാച്ചിൽ ഉണ്ടാകുന്ന സ്ഥലങ്ങളിലെ പുഴ മുറിച്ചു കടക്കുന്നതും ഈ സ്ഥലങ്ങളിലെ മീൻപിടുത്തവും നിരോധിച്ചിരിക്കുന്നു. നദിയിൽ കുളിക്കുന്നതും തുണി അലക്കുന്നത് ഒഴിവാക്കുക. വീഡിയോ, സെൽഫി എടുക്കൽ, ഫേസ്ബുക് ലൈവ് എന്നിവ കർശനമായി നിരോധിച്ചിരിക്കുന്നു. ഈ മേഖലകളിൽ വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങൾ പോലീസിന് നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. മാധ്യമപ്രവർത്തകർ അവർക്ക് അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രം ചിത്രീകരണം നടത്തേണ്ടതാണ് എന്നും ജില്ലാകളക്ടർ അറിയിച്ചു.

You might also like

-