ഷുക്കൂർ വധക്കേസ്: പി ജയരാജനും ടി വി രാജേഷും വിടുതൽ ഹർജി സമർപ്പിച്ചു
പി ജയരാജനും ടി വി രാജേഷ് എം എൽ എയും ഉൾപ്പെടെ 6 പ്രതികൾ വിടുതൽ ഹർജി സമർപ്പിച്ചു. കേസിലെ 28 മുതൽ 33 പ്രതികളാണ് വിടുതൽ ഹർജി സമർപ്പിച്ചത്. സി ബി ഐ സമർപ്പിച്ച കുറ്റപത്രത്തിലെ ഗൂഢാലോചന നിലനിൽക്കില്ലന്നും പ്രതിഭാഗം വാദിച്ചു.
കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനും ടി വി രാജേഷ് എംഎൽഎയും വിടുതൽ ഹർജി സമർപ്പിച്ചു.വിചാരണ സിബിഐ പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്ന് സിബിഐ അഭിഭാഷകൻ കേസ് പരിഗണിക്കവേ ആവശ്യപ്പെട്ടു. പി ജയരാജൻ ഇന്ന് തലശ്ശേരി പ്രിൻസിപ്പൾ സെഷൻസ് കോടതിയിൽ ഹാജരായില്ല. സിബിഐ സമർപ്പിച്ച അനുബന്ധ കുറ്റപത്രം തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി പരിശോധിച്ചു.
കേസ് സിബിഐ പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്ന് സിബിഐ അഭിഭാഷകൻ ആവശ്യപ്പെട്ടു. അത്തരത്തിലുള്ള ആവശ്യം നേരത്തെ കോടതി തള്ളിയതാണെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. പി ജയരാജൻ ഉൾപ്പെടെ രണ്ട് പ്രതികൾ ഇന്ന് കോടതിയിൽ ഹാജരായില്ല. കേസ് കോടതി വീണ്ടും ഈ മാസം 19 ന് കേസ് വീണ്ടും പരിഗണിക്കും