ലൈസന്‍സുള്ള തോക്ക് കൈവശമുള്ളവര്‍ക്കെല്ലാം കാട്ടുപന്നിയെ വെടിവയ്ക്കാന്‍ അനുമതി
കര്‍ഷകര്‍ക്കു ദ്രോഹമുണ്ടാക്കുന്ന കാട്ടുപന്നിയെ വെടിവയ്ക്കാന്‍ അനുമതി നല്കുമെന്നു മന്ത്രി കെ. രാജു നിയമസഭയില്‍ അറിയിച്ചു
തിരുവനന്തപുരം: ലൈസന്‍സുള്ള തോക്ക് കൈവശമുള്ളവര്‍ക്കെല്ലാം കര്‍ഷകര്‍ക്കു ദ്രോഹമുണ്ടാക്കുന്ന കാട്ടുപന്നിയെ വെടിവയ്ക്കാന്‍ അനുമതി നല്കുമെന്നു മന്ത്രി കെ. രാജു നിയമസഭയില്‍ അറിയിച്ചു. ഇതു സംബന്ധിച്ച ശിപാര്‍ശ സര്‍ക്കാരിനു ലഭിച്ചിട്ടുണ്ടെന്നും പി.ജെ.ജോസഫിന്റെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിനു മറുപടിയായി മന്ത്രി അറിയിച്ചു.
നേരത്തെ യൂണിഫോംഡ് ഫോഴ്സിനു മാത്രമാണു വെടിവയ്ക്കാന്‍ അധികാരമുണ്ടായിരുന്നത്. ആനപ്രതിരോധ കിടങ്ങ്, ക്രാഷ് ഗാര്‍ഡ്, ഫെന്‍സിംഗ് എന്നിവ നിര്‍മിച്ചു വരുന്നുണ്ട്. ആനത്താരകള്‍ കെട്ടിയടച്ചു കൊണ്ട് അശാസ്ത്രീയമായി സ്ഥാപിച്ചിട്ടുള്ള ഫെന്‍സിംഗുകള്‍ നീക്കും.വന്യമൃഗങ്ങള്‍ക്കു ഭക്ഷണവും വെള്ളവും വനത്തിനകത്തു ലഭ്യമാക്കാന്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.