5 മണിക്കൂര്‍ ചോദ്യംചെയ്യൽ ശിവശങ്കര്‍ എന്‍ഫോഴ്സ്മെന്റ് ഓഫിസില്‍ നിന്ന് മടങ്ങി
സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ നോട്ടിസ് നല്കിയിരുന്നു. സ്വപ്നയെപ്പറ്റി കൂടുതല്‍ അറിയാന്‍ ചോദ്യം ചെയ്യുമെന്ന് ഇ.ഡി വ്യക്തമാക്കിയിരുന്നു
കൊച്ചി :സ്വര്‍ണക്കടത്തുകേസിൽ എം.ശിവശങ്കര്‍ ചോദ്യം ചെയ്യലിനുശേഷം എന്‍ഫോഴ്സ്മെന്റ് ഓഫിസില്‍ നിന്ന് മടങ്ങി. ഇന്ന് അഞ്ചുമണിക്കൂറാണ് ശിവശങ്കറിനെ ഇ.ഡി ചോദ്യം ചെയ്തത്. സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ നോട്ടിസ് നല്കിയിരുന്നു. സ്വപ്നയെപ്പറ്റി കൂടുതല്‍ അറിയാന്‍ ചോദ്യം ചെയ്യുമെന്ന് ഇ.ഡി വ്യക്തമാക്കിയിരുന്നു.വീണ്ടും ചോദ്യം ചെയ്യേണ്ടിവരുമെന്നാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് പറയുന്നത്. മൊഴി പരിശോധിച്ച ശേഷം ആയിരിക്കും തുടര്‍ നടപടി
കൊച്ചിയിലെ ഓഫീസിൽ വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. സ്വപ്നയുടെ രണ്ട് ബാങ്ക് ലോക്കറുകളെ കുറിച്ചാണ് പ്രധാനമായി അന്വേഷണം നടക്കുന്നത്.രണ്ട് ലോക്കറുകളിൽ നിന്നായി ഒരു കോടി രൂപയും ഒരു കിലോ സ്വർണവും നേരത്തെ കണ്ടെത്തിയിരുന്നു. ചാർട്ടേഡ് അക്കൗണ്ടിനൊപ്പം ജോയിൻറ് അക്കൗണ്ടാണിത്. ശിവശങ്കർ ആവശ്യപ്പെട്ടിട്ടാണ് ലോക്കർ തുറന്നതെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് നേരത്തെ മൊഴി നൽകിയിരുന്നു.