പഞ്ചാബിൽ ശിവസേന നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു

അമൃത്സറിലെ ഗോപാൽ മന്ദിറിന് മുന്നിൽ പ്രതിഷേധ ധർണ്ണയിൽ പങ്കെടുക്കുമ്പോഴാണ് സുധീർ സൂരിക്ക് നേരെ വെടിവപ്പ് ഉണ്ടായത്. ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ സൂരിക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പൊലീസിന്റയും പതിനെട്ടു അംഗ രക്ഷകന്മാരുടെയും സാന്നിധ്യത്തിലായിരുന്നു വെടിവയ്പ്പ്.

0

അമൃത്സർ | പഞ്ചാബിൽ ശിവസേന നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. സുധീർ സുരിയെന്ന് ശിവസേന നേതാവാണ് അമ്യത്സറിൽ ഒരു ക്ഷേത്രത്തിന് മുമ്പിൽ വെച്ച് ആക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ക്ഷേത്രത്തിന് മുന്നിൽ ഒരു പ്രതിഷേധ ധർണയിൽ പങ്കെടുക്കവേയാണ്, ആൾക്കൂട്ടത്തിൽ നിന്നും ആക്രമി വെടിയുതിർത്തത്.

നാല് തവണ വെടിയുതിർത്തുവെന്നാണ് ദൃക്ഷാക്ഷികളിൽ നിന്നും ലഭിച്ച വിവരം. വെടിയേറ്റ് നിലത്ത് വീണ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ക്ഷേത്രത്തിന് മുമ്പിൽ പ്രതിഷേധ ധർണ്ണയിൽ പങ്കെടുക്കവേയാണ് സംഭവമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ, വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു.

അമൃത്സറിലെ ഗോപാൽ മന്ദിറിന് മുന്നിൽ പ്രതിഷേധ ധർണ്ണയിൽ പങ്കെടുക്കുമ്പോഴാണ് സുധീർ സൂരിക്ക് നേരെ വെടിവപ്പ് ഉണ്ടായത്. ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ സൂരിക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പൊലീസിന്റയും പതിനെട്ടു അംഗ രക്ഷകന്മാരുടെയും സാന്നിധ്യത്തിലായിരുന്നു വെടിവയ്പ്പ്.

You might also like

-