ഷൈൻ ടോം ചാക്കോയുടെ ലഹരി വിമുക്ത ചികിത്സ എക്സൈസ് മേൽനോട്ടത്തിൽ

ചികിത്സയ്ക്കിടയിൽ ലഹരി കേസുകളിൽ പെടാൻ പാടില്ലെന്നും ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ സിനിമ അഭിനേതാക്കൾക്ക് നേരിട്ട് ബന്ധം ഇല്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

തൊടുപുഴ | ഷൈൻ ടോം ചാക്കോയുടെ ലഹരി വിമുക്ത ചികിത്സ എക്സൈസ് മേൽനോട്ടത്തിലെന്ന് ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണർ എസ് വിനോദ് കുമാർ. ലഹരി വിമുക്ത ചികിത്സ പൂർത്തിയാക്കുന്നതോടെ ഷൈൻ ടോം ചാക്കോയ്ക്ക് നിയമ പരിരക്ഷ ലഭിക്കും. ചികിത്സയ്ക്കിടയിൽ ലഹരി കേസുകളിൽ പെടാൻ പാടില്ലെന്നും ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ സിനിമ അഭിനേതാക്കൾക്ക് നേരിട്ട് ബന്ധം ഇല്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

ഷൈൻ ടോം ചാക്കോ ശ്രീനാഥ് ഭാസി, മോഡൽ കെ.സൗമ്യ എന്നിവരുടെ ചോദ്യം ചെയ്യൽ 11 മണിക്കൂർ നീണ്ടു നിന്നു. ഷൈൻ ടോം ചാക്കോയുടെ ആവശ്യപ്രകാരം താരത്തെ ഇടുക്കിയിലുള്ള സ്വകാര്യ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മാറ്റി.ഒരു പകൽ മുഴുവൻ നീണ്ടു നിന്ന വിശദമായ ചോദ്യം ചെയ്യലാണ് അന്വേഷണസംഘം നടത്തിയത്. മുൻകൂട്ടി തയ്യാറാക്കിയ ചോദ്യങ്ങളുടെ അടിസ്ഥാനത്തിൽ മൂന്നുപേരെയും ഒറ്റയ്ക്കും ഒരുമിച്ചും ഇരുത്തിയാണ് ചോദ്യം ചെയ്യൽ നടത്തിയത്. എന്നാൽ ആലപ്പുഴയിൽ നിന്നും പിടികൂടിയ കഞ്ചാവുമായി മൂന്നുപേർക്കും ബന്ധമില്ലെന്ന നിഗമനത്തിലേക്കാണ് അന്വേഷണസംഘം എത്തിയത്.
ലഹരി വിമുക്ത കേന്ദ്രത്തിൽ നിന്നും ചോദ്യം ചെയ്യലിനായി എത്തിയ ഷൈൻ ടോം ചാക്കോ വിഡ്രോവൽ ലക്ഷണങ്ങൾ പ്രകടിപ്പിച്ചു. ഷൈനിൻ്റെ ആവശ്യപ്രകാരം എക്സൈസ് വിമുക്തി പദ്ധതിയുടെ ഭാഗമായി തൊടുപുഴയിലെ ലഹരി വിമുക്‌ത കേന്ദ്രത്തിലേക്ക് മാറ്റി

You might also like

-