ഷെയ്ൻ-ജോബി ജോർജ് തർക്കം പരിഹരിച്ചു

ഷെയ്ൻ നിഗമിന് ഇതുവരെ 24 ലക്ഷം രൂപ കൈമാറിയിട്ടുണ്ടെന്നും നൽകാനുള്ള ബാക്കി തുക സിനിമ പൂർത്തീകരിച്ച ശേഷം നൽകുമെന്നും നിർമാതാവ് ജോബി ജോർജ് അറിയിച്ചു.

0

കൊച്ചി :നടൻ ഷെയ്ൻ നിഗവും നിർമാതാവ് ജോബി ജോർജും തമ്മിലുള്ള തർക്കം ഒത്തുതീർപ്പായി. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങൾ പറഞ്ഞ് പരിഹരിച്ചു. ഷെയ്ൻ നിഗമിന് ഇതുവരെ 24 ലക്ഷം രൂപ കൈമാറിയിട്ടുണ്ടെന്നും നൽകാനുള്ള ബാക്കി തുക സിനിമ പൂർത്തീകരിച്ച ശേഷം നൽകുമെന്നും നിർമാതാവ് ജോബി ജോർജ് അറിയിച്ചു.
പ്രെഡ്യൂസേഴ്‌സ് അസോസിയേഷനും, താരസംഘടനയായ അമ്മയും നേതൃത്വം നൽകിയ ചർച്ച ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് തുടങ്ങിയത്. ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ആസ്ഥാനത്തായിരുന്നു ചർച്ച. ചർച്ചയിൽ തൃപ്തനെന്ന് യോഗത്തിന് ശേഷം ഷെയ്ൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

നിർമാതാവ് ജോബി ജോർജ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഷെയ്ൻ നിഗം രംഗത്തെത്തിയിരുന്നു. ഭീഷണി ഉയർത്തുന്ന വീഡിയോയും പുറത്തു വന്നിരുന്നു. ഷെയ്ൻ നായകനാകുന്ന പുതിയ ചിത്രം വെയിലിന്റെ നിർമാതാവാണ് ജോബി ജോർജ്. ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂൾ കഴിഞ്ഞതിന് ശേഷമാണ് വധഭീഷണി മുഴക്കിയതെന്നാണ് ഷെയ്ൻ പറയുന്നത്. .

You might also like

-