കോടിയേരിക്കെതിരായ മാണി സി കാപ്പന്‍റെ മൊഴി പുറത്തുവിട്ട് ഷിബു; ആരോപണങ്ങള്‍ നിഷേധിച്ച് കാപ്പന്‍

കോടിയേരിക്കും മകനും കൈക്കൂലി നല്‍കിയെന്ന് കാപ്പന്‍ സിബിഐക്ക് മൊഴി നല്‍കി. കണ്ണൂര്‍ എയര്‍പ്പോര്‍ട്ട് ഓഹരി ഇടപാടുമായി ബന്ധപ്പെട്ടാണ് മലയാളി വ്യവസായിയായ ദിനേശ് മേനോന്‍ കേസ് നല്‍കിയത്.

0

കൊച്ചി;മലയാളി വ്യവസായിയുടെ കേസില്‍ കോടിയേരിക്കെതിരെ മൊഴി നല്‍കിയിട്ടില്ലെന്ന് മാണി സി കാപ്പന്‍ എം.എല്‍.എ. ഷിബു ബേബി ജോണ്‍ പുറത്തുവിട്ട രേഖകള്‍ വ്യാജമാണെന്നും മൊഴിപ്പകര്‍പ്പില്‍ തന്റെ ഒപ്പില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു. ആരോപണങ്ങള്‍ ദുരുദ്ദേശത്തോടെയെന്നും മാണി സി കാപ്പന്‍ കോട്ടയത്ത് പ്രതികരിച്ചു.
നേരത്തെ കൊടിയേരിക്കെതിരായ മാണി സി കാപ്പന്‍റെ മൊഴി ഷിബു ബേബി ജോണ്‍ പുറത്ത് വിട്ടിരുന്നു. മാണി സി കാപ്പന്‍ മൂന്നരക്കോടി രൂപ തട്ടിയെടുത്തെന്ന മുംബൈ മലയാളി വ്യവാസിയുടെ കേസില്‍ നല്‍കിയ മൊഴിയാണ് ഷിബു ബേബി ജോണ്‍ പുറത്തുവിട്ടത്. കോടിയേരിക്കും മകനും കൈക്കൂലി നല്‍കിയെന്ന് കാപ്പന്‍ സിബിഐക്ക് മൊഴി നല്‍കി. കണ്ണൂര്‍ എയര്‍പ്പോര്‍ട്ട് ഓഹരി ഇടപാടുമായി ബന്ധപ്പെട്ടാണ് മലയാളി വ്യവസായിയായ ദിനേശ് മേനോന്‍ കേസ് നല്‍കിയത്.

“കണ്ണൂർ എയർപോർട്ട് ഷെയറുകൾ വിതരണം ചെയ്യാൻ പോകുമ്പോൾ, ദിനേശ് മേനോന് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനെയും അദ്ദേഹത്തിന്റെ മകൻ ബിനീഷിനെയും പരിചയപ്പെടണം, ഞാൻ അവരെ ദിനേശ് മേനോന് പരിചയപ്പെടുത്തി. പണം കൊടുക്കൽ നടത്തിയതിന് ശേഷം ദിനേശ് മേനോൻ എന്നോട് പറഞ്ഞപ്പോളാണ് ചില പേയ്‌മെന്റുകൾ ദിനേശ് മേനോൻ നടത്തിയെന്ന് ഞാൻ മനസ്സിലാക്കിയത്”

ഈ വിഷയത്തിൽ ഉൾപ്പെട്ടവരോട് സംസാരിക്കാമെന്ന് പറഞ്ഞുവെന്നും മാണി സി കാപ്പൻ സിബിഐക്ക് നൽകിയ മറുപടിയിൽ പറഞ്ഞിരിക്കുന്നു.ഇനി അറിയാൻ താൽപര്യം, ഇപ്പോൾ എൽഡിഎഫ് എംഎൽഎയായ മാണി സി കാപ്പൻ, നിലവിലെ സിപിഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പേര് പരാമർശിച്ച് സിബിഐക്ക് എഴുതിനൽകിയ ഈ മൊഴിയിൽ ഉറച്ചുനിൽക്കുന്നുണ്ടോ?കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായിരുന്ന ഇപ്പോഴത്തെ സിപിഐ (എം) സംസ്ഥാന സെക്രട്ടറിക്കും മകനും കൈക്കൂലി കൊടുത്തതു സംബന്ധിച്ച് സിബിഐയ്ക്ക് മൊഴി നൽകിയ മാണി സി കാപ്പൻ ഇപ്പോൾ ഇടതുമുന്നണിയുടെ എംഎൽഎയാണ്. ഇക്കാര്യത്തിൽ നിജസ്ഥിതി അറിയാൻ കേരളത്തിലെ ജനങ്ങൾക്ക് അവകാശമുണ്ട്.

You might also like

-