അര്‍ച്ചനാ പത്മിനിയുടെ ആരോപണം; ഷെറിന്‍ സ്റ്റാന്‍ലിയെ ഫെഫ്ക സസ്പെന്‍ഡ് ചെയ്തു

പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയന്‍ നേതാക്കളെ വിളിച്ചുവരുത്തി ഫെഫ്ക വിശദീകരണം തേടി

0

കൊച്ചി:വനിതാ കൂട്ടായ്മയില്‍ സംഘടനകള്‍ നടപടി തുടങ്ങുന്നു. ഡബ്ല്യുസിസി ഇന്നലെ നടത്തിയ പത്രസമ്മേളനത്തിനിടെ അര്‍ച്ചന പദ്മിനി ആരോപണം ഉന്നയിച്ച പ്രൊഡക്ഷന്‍ അസിസ്റ്റന്‍റ് ഷെറിന്‍ സ്റ്റാന്‍ലിയെ ഫെഫ്ക അനിശ്ചിത കാലത്തേക്ക് സസ്പെന്‍റ് ചെയ്തുപ്രൊഡക്ഷൻ അസിസ്റ്റൻറ് ഷെറിൻ സ്റ്റാൻലിക്കും പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയ്ക്ക് എതിരെയാണ് ഫെഫ്കയുടെ നടപടി.

ഷെറിന്റെ സസ്പെൻഷൻ അനിശ്ചിതകാലത്തേക്ക് ഫെഫ്ക നീട്ടി. ഷെറിനെ തിരിച്ചെടുത്തവർക്കും എതിരെ നടപടിക്കൊരുങ്ങി ഫെഫ്ക.പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ ഭാരവാഹികളെ വിളിച്ചു വരുത്തി ഫെഫ്ക വിശദീകരണം ആവശ്യപ്പെട്ടു.യൂണിയന്‍റെ പ്രസിഡണ്ടിനെയും സെക്രട്ടറിയുമാണ് ഫെഫ്ക വിളിച്ചുവരുത്തിയത്. ഷെറിനെ സസ്പെൻഷൻ നീട്ടണമെന്ന് ആവശ്യപ്പെട്ട് എക്സിക്യൂട്ടീവ് യൂണിയന് ഫെഫ്ക കത്തു നൽകി.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷായ്ക്കെതിരെയും ഷെറിനെ തിരികെയെടുത്തവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും സൂചന.പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയന്‍ നേതാക്കളെ വിളിച്ചുവരുത്തി ഫെഫ്ക വിശദീകരണം തേടി.ഷെറിനെതിരെ പരാതിപറഞ്ഞ ശേഷം തനിക്ക് അവസരങ്ങള്‍ കുറഞ്ഞെന്നും എന്നാല്‍ ആരോപണ വിധേയനായ വ്യക്തി സജീവമായി ഇപ്പോ‍ഴും സിനിമാ ഫീല്‍ഡില്‍ നില്‍ക്കുന്നുണ്ടെന്നും അര്‍ച്ചന ഇന്നലെ പത്രസമ്മേളനത്തിനിടെ പറഞ്ഞിരുന്നു.

You might also like

-