ശശി തരൂർ എംപി പാണക്കാട്ടെത്തി. മുസ്ലീം ലീഗ് നേതാക്കളെ കണ്ടു

പരസ്യപ്രതികരണം വിലക്കിയ കെ.പി.സി സി, തരൂർ വിവാദത്തിൽ നിന്ന് പുറത്തുകടക്കാനുള്ള ശ്രമത്തിലാണ്. എ.ഐ.സി.സി പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ പങ്കെടുത്തതിന് പിന്നാലെ കേരളത്തിൽ സജീവമാകുന്നതിന്‍റെ ഭാഗമായാണ് തരൂരിന്‍റെ മലബാർ പര്യടനം തനിക്ക് വേദി തരാതിരിക്കാൻ ചിലർ പ്രവർത്തിച്ചുവെന്ന് ശശി തരൂർ എംപി ആരോപിച്ചിരുന്നു

0

മലപ്പുറം | മുതിർന്ന കോൺ​ഗ്രസ് നേതാവ് ശശി തരൂർ എംപി പാണക്കാട്ടെത്തി. മുസ്ലീം ലീഗ് നേതാക്കളെ കണ്ടു . മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുൽവഹാബ്, കെപിഎ മജീദ് , പി എം എ സലാം എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തി തരൂരിന്റെ മലബാർ സന്ദർശനത്തോടെ കോൺ​ഗ്രസിനകത്ത് അസ്വാരസ്യങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് സന്ദർശനം.തരൂരിന്റേത് സാധാരണ സന്ദർശനം മാത്രമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാണക്കാട് സന്ദർശനം പതിവുള്ളതാണ്. രാഷ്ട്രീയവിഷയങ്ങളും ചർച്ചയാകുമെന്നും പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സാദിഖലി തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടി, യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങൾ അടക്കമുള്ളവർ തരൂരിനെ സ്വീകരിച്ചു. തരൂരിനൊപ്പം എം കെ രാഘവൻ എം പിയും അനുഗമിച്ചു.

പെരിന്തൽമണ്ണയിലെ ഹൈദരലി തങ്ങളുടെ പേരിലുള്ള സിവിൽ സർവിസ് അക്കാദമിയിൽ വിദ്യാർഥികളുമായി സംവദിക്കും. വൈകീട്ട് കാന്തപുരം എപി അബൂബക്കർ മുസ്‍ലിയാരേയും തരൂർ സന്ദർശിക്കും. ബുധനാഴ്ച കണ്ണൂരിലാണ് പരിപാടികൾ. എല്ലാ മതവിഭാഗങ്ങളുടെ കേന്ദ്രങ്ങളും സാംസ്കാരിക നേതാക്കളുടെ വസതികളും തരൂർ സന്ദർശിക്കുന്നുണ്ട്. ആർഎസ്എസ് അനുകൂല പരാമർശത്തിൽ കെ സുധാകരനെതിരെ മുസ്ലിംലീ​ഗ് പരസ്യ നിലപാട് എടുത്ത സാഹചര്യത്തിലാണ് സന്ദർശനമെന്നതും ശ്രദ്ധേയമാണ്. നിലവിലെ രാഷ്ട്രീയ സമവാക്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയാവും. മലപ്പുറം ഡിസിസി ഓഫീസും തരൂർ സന്ദർശിക്കും.

“എന്റെ കോഴിക്കോട്ടെ പരിപാടി ഏതെങ്കിലുംതരത്തിൽ വിവാദമാവേണ്ട കാര്യമില്ല. ഡി.സി.സി. യുടെയും വിവിധ സംഘടനകളുടെയും ക്ഷണം സ്വീകരിച്ച് 2009 മുതൽ ഞാൻ കോഴിക്കോട്ട് പലവേദികളിലും പ്രസംഗിക്കാനെത്തിയിട്ടുണ്ട്. ഞായറാഴ്ച യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നശ്ചയിച്ച പരിപാടിയിൽനിന്ന് അവർ അവസാനനിമിഷം പിന്മാറിയെന്നാണ് മനസ്സിലാകുന്നത്. സത്യത്തിൽ ആരുടെ മനസ്സിലാണ് വിവാദം, എന്തുകൊണ്ടാണ് ഈ വിവാദം എന്ന് മനസ്സിലാകുന്നില്ല. സംഘപരിവാറിന്റെ വർഗീയ അജൻഡകൾക്കെതിരേ ഞാൻ പ്രസംഗിക്കുന്നതിൽ ആർക്കാണ് പ്രശ്നം, എന്തിനാണ് പ്രശ്നം എന്നും മനസ്സിലാകുന്നില്ല. എന്തായാലും എം.കെ. രാഘവൻ എം.പി. ഇക്കാര്യത്തിൽ പാർട്ടിനേതൃത്വത്തിന് പരാതി നൽകുന്നുണ്ട്. അവർ അന്വേഷിച്ച് കാര്യങ്ങൾ കണ്ടെത്തുമെന്നാണ് കരുതുന്നത്.”തരൂർ പറഞ്ഞു

പരസ്യപ്രതികരണം വിലക്കിയ കെ.പി.സി സി, തരൂർ വിവാദത്തിൽ നിന്ന് പുറത്തുകടക്കാനുള്ള ശ്രമത്തിലാണ്. എ.ഐ.സി.സി പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ പങ്കെടുത്തതിന് പിന്നാലെ കേരളത്തിൽ സജീവമാകുന്നതിന്‍റെ ഭാഗമായാണ് തരൂരിന്‍റെ മലബാർ പര്യടനം തനിക്ക് വേദി തരാതിരിക്കാൻ ചിലർ പ്രവർത്തിച്ചുവെന്ന് ശശി തരൂർ എംപി ആരോപിച്ചിരുന്നു. തന്നെ പരിപാടിയിൽ പങ്കെടുപ്പിക്കാതിരിക്കാൻ ചിലരുടെ മേൽ സമ്മർദ്ദം ഉണ്ടായി. ട്വീറ്റിലൂടെയാണ് വിലക്ക് വിവാദത്തിൽ ശശി തരൂരിന്റെ പ്രതികരണം. കോഴിക്കോട്ടെത്തിയ തരൂരിന് നൽകിയ സ്വീകരണത്തിൽ പ്രവർത്തകരുടെ ആവേശം വ്യക്തമാക്കുന്ന ദൃശ്യങ്ങളും തരൂർ ട്വീറ്റ് ചെയ്തിരുന്നു. തരൂരിന്റെ പര്യടനത്തിൽ പങ്കെടുക്കരുതെന്ന് വിഡി സതീശൻ, ചെന്നിത്തല വിഭാഗം പ്രവർത്തകരോട് നിർദേശിച്ചതായാണ് വിവരം. തരൂരിനെ ചൊല്ലി വിശാല ‘ഐ’ ഗ്രൂപ്പിൽ ഭിന്നത രൂക്ഷമായിട്ടുണ്ട്. ‘ഐ’ ​ഗ്രൂപ്പ് നേതാക്കളായ കെപിസിസി പ്രസിഡന്റ് കെ സുധാകരനും, കെ മുരളീധരനും തരൂരിനെ പിന്തുണച്ചു. കെസി വേണു​ഗോപാലും തരൂരിനെ എതിർക്കുന്നവരിൽപെടുന്നു. കോൺ​ഗ്രസ് ‘എ’ വിഭാ​​ഗവും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തരൂരിനെ അവഗണിക്കരുതെന്നാണ് ‘എ’ വിഭാഗത്തിന്റെ നിലപാട്.ശശി തരൂരിനെതിരെയുളള അപ്രഖ്യാപിത വിലക്കിനെ കെ മുരളീധരൻ രൂക്ഷമായി വിമർശിച്ചിരുന്നു. അപ്രഖ്യാപിത വിലക്കിന് പിന്നിൽ ആരെന്നു അറിയാം. ഇതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. മുഖ്യമന്ത്രി കുപ്പായം അടിച്ചുവെച്ചവരാകാം വിവാദത്തിന് പിന്നിൽ. എഐസിസിക്ക് പരാതി നൽകേണ്ട കാര്യമില്ല. അന്വേഷണത്തിൽ കാര്യമില്ലെന്നും കെ മുരളീധരൻ എംപി പറഞ്ഞിരുന്നു

You might also like

-