നടി ഷംന കാസിമിനെ തട്ടിക്കൊണ്ട് പോവാൻ പദ്ധതിയിട്ടതായി ഐ.ജി വിജയ് സാക്കറെ

ഏഴു പേരെ ഇത് വരെ കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.

0

കൊച്ചി : നടി ഷംന കാസിമിനെ തട്ടിക്കൊണ്ട് പോവാൻ പദ്ധതിയിട്ടതായി ഐ.ജി വിജയ് സാക്കറെപറഞ്ഞു . തടവിലാക്കി മോചനദ്രവ്യം ആവശ്യപ്പെടാൻ പ്രതികൾ പദ്ധതി തയ്യാറാക്കിരുന്നതായി അന്വേഷണത്തിൽ മനസ്സിലാക്കിയതായിയും പണം തട്ടുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും വിജയ് സാക്കറെ പറഞ്ഞു. ഹാരിസ്, റഫീഖ്, ഷെരിഫ് എന്നിവരാണ് പദ്ധതി ആസൂത്രണം ചെയ്തത്. ഏഴു പേരെ ഇത് വരെ കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ഒരാൾ കോവിഡ് ബാധിച്ചു ചികിത്സയിലാണ്. നാല് പേരെ കൂടി പിടികൂടാനുണ്ടെന്നും ഐ.ജി അറിയിച്ചു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കരയിൽ നിന്നാണ് സംഘത്തിന് സിനിമാ താരങ്ങളുടെ നമ്പർ ലഭിച്ചതെന്നും അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായതായും ഐ.ജി പറഞ്ഞു. സിനിമാ മേഖലയിലെ പല പ്രമുഖരുടെയും നമ്പർ സംഘടിപ്പിച്ചു. സംഘം സ്വർണത്തട്ടിപ്പ് നടത്തിയിട്ടില്ലെന്നും സ്വർണ്ണ കടത്ത് എന്ന ആവശ്യവുമായാണ് ആദ്യം പ്രതികൾ ഷംനയെ സമീപിച്ചതെന്നും ഐ.ജി പറഞ്ഞു.

അതേസമയം, കൊച്ചി ബ്ലാക്ക് മെയിൽ കേസില്‍ ഷംനയുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി. വീഡിയോ കോണ്‍ഫ്രന്‍സിങ് വഴിയാണ് പൊലീസ് മൊഴികള്‍ രേഖപ്പെടുത്തിയത്.

ബ്ളാക്മെയിലിങ് കേസിൽ പൊലീസ് അന്വേഷണം തൃപ്തികരമെന്ന് നടി ഷംന കാസിം. വിവാഹത്തട്ടിപ്പുമായി എത്തിയവരുടെ യഥാർഥ ലക്ഷ്യം എന്താണെന്ന് അറിയില്ല. താനും കോടുംബവും ചതിക്കപ്പെട്ടുവെന്ന് മനഹിലായപ്പോഴാണ് പോലീസ് സാധ്യം തേടിയതെന്നു ഷംന പറഞ്ഞു

You might also like

-