ഷംന കാസിമിൽ നിന്നുംപണം കവരാൻ ശ്രമിച്ച സംഘ നിരവധി പേരെ കബളിപ്പിച്ച പണത്തട്ടിയായതായി പോലീസ്
മൂന്ന് പെൺകുട്ടികൾ പരാതിയുമായി മരട് പോലീസിനെ സമീപിച്ചു. പരസ്യചിത്രത്തിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഈ സംഘം പണം തട്ടിയതായാണ് പരാതി.
കൊച്ചി: ഷംന കാസിം വിവാഹ തട്ടിപ്പിന് പിന്നിൽ നിരവധി പേരെന്ന് പോലീസ്. രണ്ടു പേർ കൂടി ഉടൻ പിടിയിലാകുമെന്നും തട്ടിപ്പിന് പിന്നിൽ വൻ ആസൂത്രണമുണ്ടെന്നും പോലീസ് പറയുന്നു.ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘം വലിയ തട്ടിപ്പ് റാക്കറ്റിലെ അംഗങ്ങളാണ് പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തൽ അതേസമയം, ഷംന കാസിമിനെ തട്ടിപ്പിൽ കുടുക്കാൻ ശ്രമിച്ചവർക്കെതിരെ കൂടുതൽ പരാതി ഉയർന്നു വരികയാണ്.മൂന്ന് പെൺകുട്ടികൾ പരാതിയുമായി മരട് പോലീസിനെ സമീപിച്ചു. പരസ്യചിത്രത്തിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഈ സംഘം പണം തട്ടിയതായാണ് പരാതി.പാലക്കാട്ടെ കേന്ദ്രീകരിച്ച് സംഘം പുതുമുഖ താരങ്ങളെ മോഡലിംഗിനെന്ന പേരിൽ വിളിച്ചുവരുത്തി പണവും സ്വർണ്ണവും തട്ടിയെടുക്കാൻ ശ്രമിച്ചതായി പൊലീസിന് സൂചനകൾ ലഭിച്ചിട്ടുണ്ട്. പ്രതികളിലൊരാൾക്ക് വിദേശത്ത് സ്വർണ്ണക്കടയുണ്ടെന്ന് പറഞ്ഞ് പ്രതികൾ സ്വർണ്ണം കടത്താൻ സഹായിക്കാൻ ആവശ്യപ്പെട്ടെന്നും ഇതിനായി പണം വാഗ്ദാനം ചെയ്തെന്നും സൂചനയുണ്ട്. മറ്റ് നിരവധി പേരും തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് പെൺകുട്ടികൾ പോലീസിനി അറിയിച്ചു.
കാസർഗോഡുള്ള സുമുഖനായ ടിക് ടോക് താരത്തിന് വിവാഹ ആലോചനയെന്ന് പറഞ്ഞാണ് ആറ് പേരടങ്ങുന്ന സംഘം ഷംന കാസിമിൻ്റെ വീട്ടിൽ എത്തുന്നത്.സംഘം വീട്ടിലെത്തിയ ശേഷം ഷംനയുടെ വീടും പരിസരവും വീഡിയോയിൽ പകർത്തിയിരുന്നു. തുടർന്ന് നടിയുമായി സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചു. ഈ വർഷം ഏപ്രിൽ മുതൽ പല പ്രാവശ്യം ഇവർ ഫോണിലൂടെ നടിയെ വിളിച്ചു. ഇതിനിടെ വിളിച്ച് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു.കരിയർ നശിപ്പിക്കുമെന്നും ഇക്കാര്യം പുറത്തറിഞ്ഞാൽ കൊല്ലുമെന്നുമായിരുന്നു ഭീഷണി. അൻവർ അലി എന്നയാളാണ് ഭീഷണി മുഴക്കിയത്. ഇതേതുടർന്ന് നടിയുടെ മാതാവ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. തുടർന്ന് ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.ഷൂട്ടിംഗ് കഴിഞ്ഞ് ഷംന ഹൈദരാബാദിൽ നിന്ന് മടങ്ങിയെത്തുമ്പോൾ പൊലീസ് മൊഴി രേഖപ്പെടുത്തും. തട്ടിപ്പ് സംഘം വരൻ എന്ന് പരിചയപ്പെടുത്തിയ ആളുമായി ഷംന നടത്തിയ മൊബൈൽ ചാറ്റുൾപ്പെടെയുള്ള തെളിവുകൾ പൊലീസ് ശേഖരിക്കും.