ഇന്ത്യന്‍ വ്യോമസേനയുടെ ആദ്യ വനിതാ ഫ്‌ളൈറ്റ് കമാന്‍ഡര്‍ ഷാലിസ ധാമി
വ്യോമസേനയുടെ ആദ്യത്തെ വനിതാ ഇന്‍സ്ട്രകടര്‍ കൂടിയാണ് ധാമി. 15 വര്‍ഷമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാണ്
ഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ ആദ്യ വനിതാ ഫ്‌ളൈറ്റ് കമാന്‍ഡര്‍ എന്ന പദവി ഇനി ഷാലിസ ധാമിയ്ക്ക് സ്വന്തം. വ്യോമസേനയുടെ ഫ്‌ളൈറ്റ് കമാന്‍ഡറായി ഷാലിസാ ധാമി ചുമതലയേറ്റു. ഫ്‌ളൈയിംഗ് യൂണിറ്റിന്റെ രണ്ടാമത്തെ തലപ്പത്തുള്ള ആളാണ് ഫ്‌ളൈറ്റ് കമാന്‍ഡര്‍.വ്യോമസേനയുടെ ആദ്യത്തെ വനിതാ ഇന്‍സ്ട്രകടര്‍ കൂടിയാണ് ധാമി. 15 വര്‍ഷമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാണ് ഇവര്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഉള്ള വ്യോമകേന്ദ്രത്തിന്റെ ചേതക് ഹെലികോപ്റ്റര്‍ യൂണിറ്റിന്റെ ചുമതലയാണ് ധാമിക്ക്.
ആറ് പേര്‍ക്ക് യാത്രചെയ്യാന്‍ സാധിക്കുന്ന ഹെലികോപ്റ്ററാണ് ചേതക്. മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗതയില്‍ പറക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.