കുപ്രസിദ്ധ ഗുണ്ട പോത്ത് ഷാജി വെട്ടേറ്റ് മരിച്ചു

വീട്ടമ്മയെ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്ത കേസിൽ അടുത്തിടെ ഇയാൾ അറസ്റ്റിലായിരുന്നു. മോഷണം, വധശ്രമം, പിടിച്ചുപറി തുടങ്ങി നിരവധി കേസുകളിൽ ഇയാൾ പ്രതിയായിരുന്നു.

0

തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ടയും വിതുര സ്വദേശിയുമായ പോത്ത് ഷാജി കൊല്ലപെട്ടു. കഴിഞ്ഞ ദിവസം വെട്ടേറ്റ നിലയിൽ ഷാജിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവശിപ്പിച്ചിരുന്നു. ബന്ധുവായ സജീദാണ് ഷാജിയെ വെട്ടിയതെന്ന് പൊലീസ് പറഞ്ഞു.
തലയിൽ ആഴത്തിൽ ഏറ്റ മുറിവാണ് മരണകാരണമായതെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പോത്ത് ഷാജിക്ക് വെട്ടേറ്റത്. തേവൻപാറയിലെ വീട്ടിലേക്ക് വന്ന ഷാജിയെ, സജീദ് പിന്തുടർന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അക്രത്തിന് ശേഷം സജീദ് ഓടിരക്ഷപെട്ടു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പോത്ത് ഷാജി ഗുണ്ടാ ആക്ട് പ്രകാരവും കാപ്പ നിയമപ്രകാരവും പൊലീസ് അറസ്റ്റിലായിരുന്നു.
വീട്ടമ്മയെ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്ത കേസിൽ അടുത്തിടെ ഇയാൾ അറസ്റ്റിലായിരുന്നു. മോഷണം, വധശ്രമം, പിടിച്ചുപറി തുടങ്ങി നിരവധി കേസുകളിൽ ഇയാൾ പ്രതിയായിരുന്നു. വീട്ടമ്മയെ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്ത കേസിൽ അടുത്തിടെ ഇയാൾ അറസ്റ്റിലായിരുന്നു. മോഷണം, വധശ്രമം, പിടിച്ചുപറി തുടങ്ങി നിരവധി കേസുകളിൽ ഇയാൾ പ്രതിയായിരുന്നു.

You might also like

-