അപകീർത്തികരമായി വാർത്ത മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്തു.

കൂടുതൽ ചോദ്യം ചെയ്തതിന് ശേഷം ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു അറസ്റ്റ്

അപകീർത്തികരമായി വാർത്ത നൽകി എന്ന പരാതിയിൽ മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്തു. മാഹി സ്വദേശിനിയായ യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.ബിഎൻഎസ് 79, ഐടി ആക്ട് 67 വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. മറുനാടൻ മലയാളി ചാനൽ വഴി നൽകിയ വാർത്ത വ്യക്തിപരമായ ജീവിതത്തെ ബാധിച്ചു എന്നും പരാതിയിൽ പറയുന്നു. തിരുവനന്തപുരം സൈബർ പൊലീസ് കസ്റ്റഡിയിൽ എടുത്ത ശേഷം ഷാജൻ സ്‌കറിയയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കൂടുതൽ ചോദ്യം ചെയ്തതിന് ശേഷം ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു അറസ്റ്റ്.ഷര്‍ട്ട് പോലും ഇടാന്‍ അനുവദിക്കാതെയാണ് ഷാജന്‍ സ്‌കറിയയെ പോലീസ് കൊണ്ടു പോയത്. മാഹി സ്വദേശി ഘാനാ വിജയന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്ചെയ്തതെന്ന് മറുനാടൻ വാർത്തയിൽ പറയുന്നു.നിലവിൽ തിരുവനന്തപുരത്തെ സൈബർ പൊലീസ് ഓഫീസിൽ ചോദ്യം ചെയ്യൽ തുടരുകയാണ്. അറസ്റ്റ് രേഖപ്പെടുത്തിയതോടെ ഷാജൻ സ്കറിയയെ പൊലീസ് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയേക്കും

You might also like

-