ഷാഹിത കമാലിനെതിരായ വ്യാജ വിദ്യാഭ്യാസ യോഗ്യത പരാതി ലോകായുക്തയ്ക്ക് മുന്നിൽ

വട്ടപ്പാറ സ്വദേശിയായ അഖില ഖാനാണ് പരാതി നൽകിയിരിക്കുന്നത്

0

വ്യാജ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വനിതാ കമ്മീഷൻ അംഗം ഷാഹിത കമാലിനെതിരായ പരാതി ലോകായുക്ത ഇന്ന് പരിഗണിക്കും.വട്ടപ്പാറ സ്വദേശിയായ അഖില ഖാനാണ് പരാതി നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോഴും വനിതാ കമ്മീഷൻ അംഗമായി അപേക്ഷ നൽകുമ്പോഴും തെറ്റായ വിദ്യാഭ്യാസ യോഗ്യതകള്‍ നൽകിയെന്നാണ് ഷാഹിതക്കെതിരായ ആരോപണം. തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോള്‍ വിദ്യാഭ്യാസ യോഗ്യത തെറ്റായി രേഖപ്പെടുത്തിയെന്ന് ഷാഹിദ സമ്മതിച്ചിരുന്നു.

കസാക്കിസ്ഥാനിലെ ഓപ്പൺ യൂണിവേഴ്സിറ്റി ഓഫ് കോപ്ലിമെൻ്ററി മെഡിസിനിൽ നിന്നാണ് തനിക്ക് ഡോക്ടറേറ്റ് ലഭിച്ചതെന്നാണ് ഷാഹിദാ കമാൽ ലോകായുക്തയക്ക് നൽകിയ മറുപടിയിൽ പറഞ്ഞിരുന്നത്.
സാമൂഹിക രം​ഗത്ത് താൻ നടത്തിയ മികച്ച പ്രവ‍ർത്തനങ്ങൾക്ക് നൽകിയ ഓണറ്റി ഡോക്ടറേറ്റാണിതെന്നാണ് ഷാഹിദ​ കമാലിൻ്റെ വിശദീകരണം.ഡോക്റേറ്റ് സംബന്ധിച്ച് സംബന്ധിച്ച് സാമൂഹിക നീതിവകുപ്പും, ഷാഹിത കമാലും പരസ്പര വിരുദ്ധമായ സത്യവാങ്മൂലമാണ് നൽകിയിരിക്കുന്നത്.

You might also like

-