എൽ .ജി.ഡി. പിളർപ്പിലേക്ക്

എൽ .ജി.ഡി.യിൽ നാളെ വിമത വിഭാഗം യോഗം ചേർന്ന് സംസ്ഥാന പ്രസിഡണ്ട് ശ്രേയാംസ്കുമാറിനെ നടപടി എടുക്കും

0

എൽ .ജി.ഡി.യിൽ നാളെ വിമത വിഭാഗം യോഗം ചേർന്ന് സംസ്ഥാന പ്രസിഡണ്ട് ശ്രേയാംസ്കുമാറിനെ നടപടി എടുക്കും.അതേ സമയം വിമതർക്കെതിരായ അച്ചടക്കനടപടി കേന്ദ്ര നേതൃത്വത്തിൻറെ നിർദ്ദേശമനുസരിച്ചാണെന്ന് ശ്രേയാംസ് കുമാർ പ്രതികരിച്ചു.

നേത്യത്തിന്റെ നടപടി നടപടി തള്ളി വിമതനീക്കവുമായി മുന്നോട്ട് പോകാനാണ് ഷേഖ് പി ഹാരിസിൻറെയും സുരേന്ദ്രൻ പിള്ളയുടേയും നീക്കം. എൽജെഡിയുടെ നിലവിലെ സംസ്ഥാന പ്രസിഡണ്ട് എംവി ശ്രേയംസ്കുമാർ പ്രഖ്യാപിച്ച അച്ചടക്ക നടപടി അംഗീകരിക്കില്ലെന്നാണ് ഇരുവരുടേയും നിലപാട്. നോമിനേറ്റ് ചെയ്യപ്പെട്ട സംസ്ഥാന പ്രസിഡൻ്റിന് സഹഭാരവാഹികൾക്കെതിരെ നടപടിയെടുക്കാൻ അധികാരമില്ലെന്നാണ് വിമതവിഭാഗം നേതാക്കളുടെ നിലപാട്. 17-ന് തീരുവനന്തപുരത്ത് ചേർന്ന വിമത വിഭാഗം യോഗം ചുമതലപ്പെടുത്തിയ 15 അംഗ കമ്മറ്റി നാളെ യോഗം ചേർന്ന് തുടർ നടപടി തീരുമാനിക്കും.

 

You might also like

-