ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വീട്ടിലേക്ക് ഷാഹീന്‍ ബാഗ് സമരക്കാര്‍ നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. രണ്ട് മണിയോടെ മാര്‍ച്ച് ആരംഭിച്ചു. മാര്‍ച്ചിന് ദില്ലി പൊലീസ് അനുമതി നിഷേധിച്ചിരുന്നു.
അമിത് ഷായുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്താന്‍ അനുമതി തേടി ഷാഹിന്‍ബാഗ് സമരക്കാര്‍ സമീപിച്ചുവെന്ന് സൗത്ത് ഈസ്റ്റ് ദില്ലി ഡിസിപി ആര്‍ പി മീണ വ്യക്തമാക്കി.. അഞ്ച് പേര്‍ക്ക് അനുമതി നല്‍കാമെന്നായിരുന്നു പൊലീസ് നിലപാട്. അയ്യായിരം പേരുടെ മാര്‍ച്ചിന് അനുമതി നല്‍കാനാവില്ലെന്ന് ദില്ലി പൊലീസ് വ്യക്തമാക്കി.ഇതോടെ സമരക്കാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.