പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ടിആർഎഫിൻ്റെ ചീഫ് ഓപ്പറേറ്റിങ് കമ്മാൻഡർ ഷഹീദ് കൂട്ടെ കൊല്ലപ്പെട്ടു.

ഷോപിയാൻ സ്വദേശി അദ്‌നാൻ ഷാഫിയാണ് കൊല്ലപ്പെട്ട രണ്ടാമൻ. ഇവർ ഇരുവരും പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്തിരുന്നില്ല. എന്നാൽ 2024 ഏപ്രിൽ 8 ന് ഡാനിഷ് റിസോർട്ടിൽ രണ്ട് ജർമൻ വിനോദസഞ്ചാരികളെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിലും 2024 മെയ് 18 ന് ഹീർപൊരയിലെ ബിജെപി നേതാവിനെ കൊലപ്പെടുത്തിയ കേസിലും ഷാഹിദ് കൂട്ടെ പ്രതിയാണ്

ജമ്മു| പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ടിആർഎഫിൻ്റെ ചീഫ് ഓപ്പറേറ്റിങ് കമ്മാൻഡർ ഷഹീദ് കൂട്ടെ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ അതിർത്തി മേഖലയായ ഷോപിയാനിൽ നടന്ന ഏറ്റുമുട്ടലിലാണ് സംഭവം. മറ്റ് രണ്ട് ഭീകരർ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. ഏറ്റുമുട്ടൽ നടന്ന മൂന്ന് ഭീകരരിൽ രണ്ട് പേരെയാണ് തിരിച്ചറിഞ്ഞത്. ഷോപിയാൻ സ്വദേശി അദ്‌നാൻ ഷാഫിയാണ് കൊല്ലപ്പെട്ട രണ്ടാമൻ. ഇവർ ഇരുവരും പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്തിരുന്നില്ല. എന്നാൽ 2024 ഏപ്രിൽ 8 ന് ഡാനിഷ് റിസോർട്ടിൽ രണ്ട് ജർമൻ വിനോദസഞ്ചാരികളെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിലും 2024 മെയ് 18 ന് ഹീർപൊരയിലെ ബിജെപി നേതാവിനെ കൊലപ്പെടുത്തിയ കേസിലും ഷാഹിദ് കൂട്ടെ പ്രതിയാണ്. ഇയാൾക്ക് ഈ വർഷം ഫെബ്രുവരി മൂന്നിന് കുൽഗാമിൽ നടന്ന ആക്രമണത്തിലും പങ്കുള്ളതായാണ് സംശയം. അദ്‌നാൻ ഷാഫി 2024 ഒക്ടോബർ 18 ന് ഷോപിയാനിലെ വാചിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്.

ഇന്ന് പുലർച്ചെയാണ് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ആദ്യം കുൽഗാമിൽ ആരംഭിച്ച ഏറ്റുമുട്ടൽ പിന്നീട് ഷോപ്പിയാനിലെ ഒരു വനപ്രദേശത്തേക്ക് മാറിയെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ വെടി നിര്‍ത്തല്‍ ധാരണയായതോടെ അതിര്‍ത്തിയിലെ ജനജീവിതം സാധാരണ നിലയിലേക്ക് എത്തിത്തുടങ്ങുകയാണ്. അതിനിടെയാണ് ഈ സംഭവം. താല്‍കാലികമായി അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് മുതല്‍ തുറന്നു. അതിര്‍ത്തി മേഖലയിലടക്കം സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി.

You might also like

-